വേനൽ ചൂട് കൂടുന്നു;പ്രതിസന്ധിയിലായി കാർഷിക മേഖല

0

ജില്ലയിൽ പ്രത്യേകിച്ച് പശ്ചിമഘട്ടം അടക്കമുള്ള പ്രദേശങ്ങളിൽ വരൾച്ച കീഴടക്കുന്നുവെന്ന സുചന നൽകി ചെറു തോടുകളും കുളങ്ങളും വറ്റിവരളുന്നു. വയലോരങ്ങളിലെ ചെറുകുളങ്ങളും തോടുകളും വറ്റിവരണ്ടു വിണ്ടു കീറുന്ന അവസ്ഥയാണുള്ളത്. ഒപ്പം പകൽ സമയത്തുള്ള ചൂടും വർധിച്ചു. വലിയ പുഴകളിലും കുളങ്ങളിലും കിണറുകളിലും വെള്ളം കര്യമായി തന്നെ കുറയുന്ന അവസ്ഥയാണുള്ളത്. മുൻ വർഷങ്ങളിലെ പോലെ വരൾച്ച എറിയാൽ ക്ഷീരമേഖലയിൽ കനത്ത തിരിച്ചടിയുണ്ടാകുമെന്ന് ക്ഷീരകർഷർ പറയുന്നു.

വരൾച്ച കടുക്കുന്നത് കാർഷിക വിളകളെ ബാധിക്കുന്നതിന് ഒപ്പം പുഞ്ചക്കൃഷിയും അവതാളത്തിലാകുന്ന ലക്ഷണമാണുള്ളത്. വരൾച്ച ചെറിയ തോതിൽ തന്നെ ആരംഭിച്ചതോടെ വയലുകൾ വെളളം വറ്റി വീണ്ടു കീറുന്നത് പുഞ്ചക്കൃഷി ഇറക്കാൻ ഇരുന്നവരെ പിന്തിരിപ്പിക്കുകയാണ്. എന്നാൽ വേനൽ മഴയും ആവശ്യത്തിന് വെള്ളവും ലഭിക്കുമെന്ന പ്രതിക്ഷയിൽ കൃഷിക്കിറങ്ങിയവരുമുണ്ട്. പല തോടുകളിലും നീരൊഴുക്ക് നിലച്ച് വിണ്ടുകീറി തുടങ്ങിയിട്ടുണ്ട്. മുൻവർഷങ്ങളെ അപേക്ഷിച്ച് ജില്ലയിൽ ഡിസംബർ അവസാനം തന്നെ വരൾച്ചയുടെ ലക്ഷണങ്ങൾ കാണിച്ച് തുടങ്ങിയിരുന്നു. മുൻപ് സംസ്ഥാന ശരാശരിയെക്കാൾ ചൂട് കുറവാണെന്ന പ്രത്യേകത ജില്ലയ്ക്ക് ഉണ്ടായിരുന്നെങ്കിലും ഒരോ വർഷം കഴിയുംതോറും ചൂട് കൂടി വരുകയാണ്. വരൾച്ച ആരംഭിച്ചെങ്കിലും വരൾച്ചാ മുന്നറിയിപ്പുകൾ സർക്കാരോ ത്രിതല പഞ്ചായത്തുകളേ ഗൗരവതരമായി കാണുന്നില്ല. ജലസ്രോതസുകളുടെ സംരക്ഷണത്തിന് ഇപ്പോഴും പ്രാധാന്യം നൽകുന്നില്ലെന്നതിന് ഒട്ടേറെ ഉദാഹരണങ്ങൾ ഉണ്ട്.

വർഷങ്ങൾ കഴിയുന്തോറും ജില്ലയിൽ ചൂടിലുണ്ടാകുന്ന വർധനയും കാലാവസ്‌ഥയിലുണ്ടാകുന്ന വ്യതിയാനവും മറ്റും ആശങ്കയോടെയാണ് കാലാവസ്ഥ വിദഗ്ധർ അടക്കമുള്ളവർ കാണുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!