ബാങ്ക് ഉപരോധിച്ച് കര്‍ഷക സംഘം

0

പുല്‍പ്പള്ളിയിലെ കര്‍ഷകന്‍ ടോമി ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് കര്‍ഷക സംഘടനാ നേതാക്കളുമായി ബാങ്ക് മാനേജ്‌മെന്റ് ഉണ്ടാക്കിയ കരാര്‍ നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഇടതുപക്ഷ കര്‍ഷകസംഘടന ഐക്യവേദി നേതൃത്വത്തില്‍ ബഹു ജനങ്ങള്‍ മാനന്തവാടി സൗത്ത് ഇന്ത്യന്‍ ബാങ്ക് ഉപരോധിച്ചു. ഉപരോധസമരം കര്‍ഷക സംഘം ജില്ലാ സെക്രട്ടറി പി കെ സുരേഷ് ഉദ്ഘാടനം ചെയ്തു. കിസാന്‍ സഭ നേതാവ് വി കെ ശശിധരന്‍ അധ്യക്ഷനായിരുന്നു. കെ എം ബാബു, എന്‍ യു ജോണ്‍, എം പി അനില്‍ മാസ്റ്റര്‍, കെ പി ശശിധരന്‍ , അസീസ് എന്നിവര്‍ സംസാരിച്ചു.

കണ്‍വീനര്‍ കെ എം വര്‍ക്കി മാസ്റ്റര്‍ സ്വാഗതവും എന്‍ എം ആന്റണി നന്ദിയും പറഞ്ഞു. പ്രവര്‍ത്തകര്‍ ബാങ്കിലേക്ക് തള്ളികയറാന്‍ ശ്രമിച്ചത് പോലീസുമായി ഉന്തിനും തള്ളിനുമിടയാക്കി. സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ 11 ശാഖകളിലേക്കാണ് ബഹുജന മാര്‍ച്ചും ഉപരോധവും സംഘടിപ്പിച്ചത്.

Leave A Reply

Your email address will not be published.

error: Content is protected !!