ബഹുജന പ്രക്ഷോഭറാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചു

0

 

വന്യജീവിസങ്കേതത്തിനുചുറ്റും ഒരു കിലോമീറ്റര്‍ ബഫര്‍സോണ്‍ നിര്‍ബന്ധമാക്കിയ സുപ്രീംകോടതി വിധി പുനപരിശോധിക്കണമെന്നും ജനവാകേന്ദ്രങ്ങളെ പൂര്‍ണ്ണമായും ബഫര്‍സോണില്‍ നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ടുമാണ് ശ്രേയസിന്റെ നേതൃത്വത്തില്‍ സുല്‍ത്തതാന്‍ ബത്തേരിയില്‍ ബഹുജനപ്രക്ഷോഭ റാലിയും പ്രതിഷേധ യോഗവും സംഘടിപ്പിച്ചു. ശ്രേയസ്സ് പരിസരത്തുനിന്നുമാരംഭിച്ച റാലിയില്‍ വിദ്യാര്‍ഥികളും പൗരപ്രമുഖരടക്കം അണിനിന്നു. തുടര്‍ന്ന് സ്വതന്ത്രമൈതാനിയില്‍ പ്രതിഷേധയോഗവും സംഘടിപ്പിച്ചു.പ്രതിഷേധ യോഗം നഗരസഭ ചെയര്‍മാന്‍ ടി കെ രമേശ് ഉദ്ഘാടനം ചെയ്തു. ബത്തേരി രൂപത അധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ തോമസ് അധ്യക്ഷനായിരുന്നു.എംഎല്‍എ ഐ സി ബാലകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. വിവിധ രാഷ്ട്രീയ സാമൂഹിക സംഘടനാ നേതാക്കള്‍ സംസാരിച്ചു.

 

Leave A Reply

Your email address will not be published.

error: Content is protected !!