പുല്‍പ്പള്ളി സീതാമൗണ്ടില്‍ മണ്ണിടിഞ്ഞ് വീണ് ഒരാള്‍ മരിച്ചു.തമിഴ്നാട് ഈറോട് സ്വദേശി ഭൂമിനാഥനാണ് മരിച്ചത്.ഒരാള്‍ക്ക് ഗുരുതര പരിക്ക്.കൊളവള്ളിയില്‍ കബനി തീരത്തോട് ചേര്‍ന്ന് നിര്‍മ്മിക്കുന്ന ജലസേചന പദ്ധതി നിര്‍മ്മാണത്തിനിടെയാണ് മരണം.കൂടെയുണ്ടായുണ്ടായിരുന്ന ഈറോഡ് സ്വദേശി പ്രകാശിന് ഗുരുതര പരിക്കുണ്ട്. ഇദേഹത്തെ ബത്തേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉച്ചക്ക് 12.30 ഓടെയാണ് സംഭവം. ജോലിക്കിടെ 10 അടി മുകളില്‍ നിന്ന് മണ്ണ് ഇടിയുകയായിരുന്നു.
ഇരുവരെയും ജെ.സി ബി ഉപയോഗിച്ചാണ് നാട്ടുകാരും ഒപ്പമുണ്ടായിരുന്നവരും ചേര്‍ന്ന് പുറത്തെടുത്തത് . പുല്‍പള്ളി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചെങ്കിലും ഭൂമിനാഥന്‍ മരിച്ചിരുന്നു. കൊളവള്ളിയില്‍ പുതിയതായി നിര്‍മ്മിക്കുന്ന ജലസേചന പദ്ധതിയാണിത്.