തദ്ദേശ സ്ഥാപനങ്ങള്‍ ഈടാക്കുന്ന കെട്ടിട നികുതിയുടെ പരിധിയില്‍ ചെറിയ വീടുകളെ കൂടി കൊണ്ടുവരാന്‍ മന്ത്രിസഭ തീരുമാനിച്ചു. 50 ചതുരശ്ര മീറ്ററിന് (538 ചതുരശ്രയടി) മുകളിലുള്ള വീടുകളെ ഈ നികുതിയുടെ പരിധിയില്‍ കൊണ്ടുവരും.നിലവില്‍ 660 ചതുരശ്ര അടിക്കു മുകളിലുള്ള വീടുകള്‍ക്കാണ് നികുതി നല്‍കേണ്ടത്. 50 ചതുരശ്ര മീറ്ററിനും 60 ചതുരശ്ര മീറ്ററിനും ഇടയിലുള്ള വീടുകള്‍ക്കു സാധാരണ നിരക്കിന്റെ പകുതിയാണ് നികുതി ഈടാക്കുക. കഴിഞ്ഞ ഏപ്രില്‍ 1 മുതല്‍ നിര്‍മിച്ച 3000 ചതുരശ്രയടിയില്‍ കൂടുതല്‍ തറ വിസ്തീര്‍ണമുള്ള വീടുകള്‍ക്ക് അടിസ്ഥാന നികുതിയുടെ 15% തുക അധിക നികുതി നല്‍കണം.ആറാം ധനകാര്യ കമ്മിഷന്റെ രണ്ടാം റിപ്പോര്‍ട്ടിലെ ശുപാര്‍ശകളാണ് മന്ത്രിസഭ അംഗീകരിച്ചത്. അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ കെട്ടിട നികുതി പരിഷ്‌കരണം വര്‍ഷത്തിലൊരിക്കല്‍ നടത്തണം. ചില പ്രത്യേക വിഭാഗം കെട്ടിടങ്ങളുടെ നികുതി വര്‍ധനയ്ക്കു പരിധി ഏര്‍പ്പെടുത്താനുള്ള തീരുമാനം പിന്‍വലിച്ചു.