ഭക്ഷ്യസ്ഥാപനങ്ങളില്‍ മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കും

0

ജില്ലയിലെ എല്ലാ ഭക്ഷ്യ ഉല്‍പാദന/വിതരണ സ്ഥാപനങ്ങളിലും മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുന്നു. കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ ഭക്ഷ്യ സുരക്ഷാ ഉപദേശക  സമിതി യോഗത്തിലാണ് തീരുമാനം. ഇതോടൊപ്പം ഭക്ഷണ പദാര്‍ത്ഥങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിന് വേണ്ടി ജില്ലയില്‍ ഭക്ഷ്യ സുരക്ഷാ പരിശോധന ശക്തമാക്കുവാനും ലൈസന്‍സ്/രജിസട്രേഷന്‍ ഇല്ലാത്ത സ്ഥാപനങ്ങള്‍ക്കെതിരെ ഭക്ഷ്യ സുരക്ഷാ ഗുണനിലവാര നിയപ്രകാരമുളള നടപടികള്‍ സ്വീകരിക്കുവാനും തീരുമാനിച്ചു.

സ്ഥാപനങ്ങളില്‍ വിവിധ വകുപ്പുകളുമായി ചേര്‍ന്ന് സംയുക്ത പരിശോധനകള്‍ നടത്തുന്നതിന് വേണ്ടി പ്രത്യേകം സ്‌ക്വാഡുകള്‍ രൂപീകരിക്കും.  അംഗന്‍വാടികളിലും  ന്യൂട്രീമിക്‌സ് നിര്‍മ്മാണ യൂണിറ്റുകളിലും പരിശോധന നടത്തും.   ഭക്ഷണ ഉല്‍പാദന/വിതരണ  സ്ഥാപനങ്ങളെക്കുറിച്ച് പൊതുജനങ്ങള്‍ക്കുളള പരാതികള്‍  (1800 425 1125) എന്ന ടോള്‍ ഫ്രീ നമ്പറില്‍ നേരിട്ട് വിളിച്ചറിയിക്കാം.   ഈ ടോള്‍ ഫ്രീ നമ്പര്‍ കച്ചവട സ്ഥാപനങ്ങളില്‍ ഉപഭോക്താക്കള്‍ കാണുന്നവിധം  വലുതായി പ്രദര്‍ശിപ്പിക്കേണ്ടതാണെന്നും  സമിതി നിര്‍ദ്ദേശിച്ചു.

യോഗത്തില്‍    എ.ഡി.എം  ഷാജു എന്‍. ഐ      അദ്ധ്യക്ഷത വഹിച്ചു.  ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ അനിലന്‍ കെ. കെ , പോലീസ്,  ആരോഗ്യം,  കൃഷി,  വ്യവസായം,  സപ്ലൈ ഓഫീസ്,   വനിതാ ശിശു ക്ഷേമം എന്നീ വകുപ്പുകളിലെ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!