ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ നാളെ വയനാട്ടില്‍. മോദി സര്‍ക്കാരിന്റെ 8-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ജില്ലയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. രാവിലെ 10.30ന് തിരുമംഗലം അംബേദ്ക്കര്‍ കോളനിയിലും തുടര്‍ന്ന് പനമരം മാതോത്ത്‌വയല്‍ കോളനിയിലും ഉച്ചയ്ക്ക് പൂതാടിയിലെ വീട്ടിപ്പുര കോളനിയിലും സുരേന്ദ്രന്‍ സന്ദര്‍ശനം നടത്തും. പ്രശാന്ത് മലവയലും സികെ ജാനുവും ഉള്‍പ്പെടെ എന്‍ഡിഎ നേതാക്കള്‍ക്കെതിരെ തെരഞ്ഞെടുപ്പ് കോഴ കേസില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിക്കാനിരിക്കെ കേസില്‍ ഒന്നാം പ്രതിയായ കെ സുരേന്ദ്രന്റെ ജില്ലാ സന്ദര്‍ശനത്തിന് പ്രത്യേക രാഷ്ട്രിയ പ്രാധാന്യമുണ്ട്.