എന്‍.സി.പി. സംസ്ഥാന പ്രസിഡണ്ട് പി.സി. ചാക്കോയ്ക്കെതിരെയും സംസ്ഥാന സെക്രട്ടറിയായ തനിക്കെതിരെയും മുന്‍ ജില്ലാ പ്രസിഡണ്ട് അനില്‍ എം.പി. നല്‍കിയ വാര്‍ത്തകള്‍ അടിസ്ഥാന രഹിതവും നീതിക്ക് നിരക്കാത്തതുമാണെന്ന് ഷാജി ചെറിയാന്‍. എട്ട് വര്‍ഷക്കാലം എന്‍.സി.പി.യുടെ ജില്ലാ പ്രസിഡണ്ടായിരുന്ന എം.പി.അനില്‍ ജില്ലയില്‍ പാര്‍ട്ടിയുടെ വളര്‍ച്ചക്ക് വേണ്ടി ഒന്നും ചെയ്തിട്ടുണ്ടായിരുന്നില്ലെന്നും ആദ്ദേഹം പറഞ്ഞു.നിലവില്‍ രാജിവെച്ച മൂന്ന് പേരും സംസ്ഥാന, ജില്ലാ ഭാരവാഹികളല്ല പ്രവര്‍ത്തകരാരും കുട്ടത്തില്‍ രാജി വച്ചിട്ടുമില്ലെന്നും ഷാജി ചെറിയാന്‍.
മൂന്ന് വര്‍ഷക്കാലയളവില്‍ ഒരു ജില്ലാ കമ്മിറ്റി പോലും വിളിച്ചു ചേര്‍ത്തിട്ടുണ്ടായിരുന്നില്ല. അതിനാലാണ് അദ്ദേഹം ജില്ലാ പ്രസിഡണ്ട് സ്ഥാനം സ്വമേധയാ രാജിവെച്ചപ്പോള്‍ സംസ്ഥാന പ്രസിഡണ്ട് പി.സി ചാക്കോ തന്നെ ജില്ലാ പ്രസിഡണ്ടായി നോമിനേറ്റ് ചെയ്തത്. നിലവില്‍ രാജിവെച്ച മൂന്ന് പേരും സംസ്ഥാന, ജില്ലാ ഭാരവാഹികളല്ല പ്രവര്‍ത്തകരാരും കുട്ടത്തില്‍ രാജി വച്ചിട്ടുമില്ലെന്നും ഷാജി ചെറിയാന്‍.