സമൂഹമാധ്യമങ്ങള്‍ക്കുമേല്‍ കേന്ദ്ര സര്‍ക്കാര്‍ പിടിമുറുക്കുന്നു.

0

 

കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച് 6 മണിക്കൂറിനുള്ളില്‍ പിന്‍വലിച്ച കരടു ഭേദഗതി പൊതുജനാഭിപ്രായം തേടുന്നതിനായി ഐടി മന്ത്രാലയം വീണ്ടും പ്രസിദ്ധീകരിച്ചു. ഉള്ളടക്കത്തില്‍ മാറ്റം വരുത്തിയിട്ടില്ല, പകരം വിശദീകരണം കൂടി ചേര്‍ത്തിട്ടുണ്ട്. പൗരന്മാര്‍ക്കു ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങള്‍ ചില സമൂഹമാധ്യമങ്ങള്‍ ലംഘിച്ചെന്ന ആരോപണവും കരടുരേഖയിലുണ്ട്.ഭേദഗതി നടപ്പായാല്‍ ഉള്ളടക്കം നീക്കംചെയ്യുന്നതുമായി ബന്ധപ്പെട്ടു സമൂഹമാധ്യമങ്ങളുടെ പരാതിപരിഹാര ഓഫിസര്‍മാര്‍ എടുക്കുന്ന തീരുമാനത്തില്‍ തൃപ്തരല്ലാത്തവര്‍ക്ക് കേന്ദ്രം രൂപീകരിക്കുന്ന അപ്ലറ്റ് കമ്മിറ്റിയെ സമീപിക്കാം. കമ്പനികളുടെ പരാതിപരിഹാര ഓഫിസറല്ല അന്തിമസംവിധാനമെന്ന സന്ദേശമാണു കേന്ദ്രം നല്‍കുന്നത്. പല കമ്പനികളും നീതിയുക്തമായല്ല പരാതിപരിഹാരം നടത്തുന്നതെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടുന്നു. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കമ്മിറ്റി സമൂഹമാധ്യമങ്ങളിലെ അഭിപ്രായസ്വാതന്ത്ര്യത്തിനു ഭീഷണിയാകുമെന്ന വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.

അപ്പീലുമായി നേരിട്ടു കോടതിയെ സമീപിക്കുന്നതിനു പകരം പുതിയ അപ്ലറ്റ് സംവിധാനം ഉപയോഗിക്കാം. എന്നാല്‍, നേരിട്ടു കോടതിയെ സമീപിക്കാനും പരാതിക്കാരന് അവകാശമുണ്ട്. പരാതികളില്‍ കമ്പനിയുടെ തീരുമാനം വന്ന് 30 ദിവസത്തിനകം അപ്‌ലറ്റ് കമ്മിറ്റിയെ സമീപിക്കാം. അപ്പീല്‍ 30 ദിവസത്തിനകം തീര്‍പ്പാക്കണം.അപകീര്‍ത്തി, അശ്ലീലം, പകര്‍പ്പവകാശലംഘനം, ആള്‍മാറാട്ടം അടക്കം 10 തരം ഉള്ളടക്കം സംബന്ധിച്ചു പരാതി ലഭിച്ചാല്‍ 72 മണിക്കൂറിനകം നടപടി സ്വീകരിക്കണമെന്നു കരടില്‍ പറയുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!