രാത്രി പത്തിനും രാവിലെ അഞ്ചിനും ഇടയില്‍ യാത്ര വേണ്ട; ടൂര്‍ മൂന്നുദിവസം മാത്രം: സ്‌കൂള്‍ വിനോദയാത്രയ്ക്ക് മാനദണ്ഡങ്ങള്‍ നിശ്ചയിച്ച് സര്‍ക്കാര്‍

0

സ്‌കൂള്‍ വിനോദയാത്രയ്ക്ക് മാനദണ്ഡം നിശ്ചയിച്ച് സര്‍ക്കാര്‍. ഒരു അക്കാദമിക വര്‍ഷത്തില്‍ മൂന്നുദിവസം മാത്രമേ യാത്രയ്ക്ക് പാടുള്ളു. യാത്രയ്ക്ക് മുന്‍പായി രക്ഷിതാക്കളുടെ യോഗം വിളിച്ച് വിശദാംശം അറിയിക്കണം. സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നിര്‍ദേശം ബാധകമാണ്.

യാത്ര പുറപ്പെടും മുന്‍പ് പൊലീസിലും ഗതാഗത വകുപ്പിലും അറിയിക്കണം. സര്‍ക്കാര്‍ അംഗീകൃത ടൂര്‍ ഓപ്പറേറ്റര്‍മര്‍ വഴി മാത്രമേ വിനോദയാത്ര അനുവദിക്കുള്ളു. രാത്രി പത്തിനും പുലര്‍ച്ചെ അഞ്ചിനും ഇടയില്‍ യാത്ര ചെയ്യരുതെന്നും വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ മാനദണ്ഡത്തില്‍ പറയുന്നു.

വടക്കഞ്ചേരില്‍ വിനോദയാത്രക്ക് പോയ ടൂറിസ്റ്റ് ബസ് കെഎസ്ആര്‍ടിസി ബസില്‍ ഇടിച്ച് വിദ്യാര്‍ത്ഥികള്‍ അടക്കം 9പേര്‍ മരിച്ച സംഭവത്തിന് പിന്നാലെയാണ് വിനോദയാത്രകള്‍ക്ക് മാനദണ്ഡം നിര്‍ദേശിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയിരിക്കുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!