സുരക്ഷാവേലി ഇല്ലാത്ത പൊതുകുളം മരണക്കെണി

0

 

വെള്ളമുണ്ട പഞ്ചായത്തിലെ പീച്ചങ്കോട് എല്‍ പി സ്‌കൂളിനോട് ചേര്‍ന്നുള്ള കുളമാണ് കുട്ടികള്‍ക്കും നാട്ടുകാര്‍ക്കും ഭീഷണി.കഴിഞ്ഞ ദിവസം രണ്ടാം ക്ലാസ്സുകാരന്‍ ഈ കുളത്തില്‍ കാല്‍ വഴുതിവീണ് മരിച്ചിരുന്നു.200 ഓളം കുട്ടികളാണ് ഈ സ്‌കൂളില്‍ പഠിക്കുന്നത്. സ്വകാര്യ വ്യക്തിയുടെ ഭൂമിയില്‍ പതിറ്റാണ്ടുകള്‍ക്ക് മുമ്പാണ് കൃഷി ആവശ്യത്തിനായി ഗ്രാമ പഞ്ചായത് കുളം നിര്‍മിച്ചത്. കഴിഞ്ഞ കുറെ കാലങ്ങളായി ഉപയോഗശൂന്യമായി കിടക്കുകയാണ്. ഉടന്‍ സുരക്ഷാവേലി ഒരുക്കണമെന്ന ആവശ്യം ശക്തമാവുകയാണ്.അപകടങ്ങള്‍ സംഭവിച്ചാല്‍ മാത്രം കണ്ണുതുറക്കുന്ന അധികൃതരുടെ നേര്‍ക്കാഴ്ചയാണ് കഴിഞ്ഞദിവസം പീച്ചങ്കോട് സംഭവിച്ചതാണ് വിദ്യാര്‍ത്ഥിയുടെ മരണം. പിഞ്ചു കുട്ടികള്‍ പഠിക്കുന്ന സ്‌കൂളിന്റെ ഗ്രൗണ്ടിന് സമീപം. വര്‍ഷങ്ങളായി അപകടഭീഷണി ഉയര്‍ത്തി നില്‍ക്കുന്ന പൊതുകുളം സുരക്ഷാവേലി കെട്ടി സംരക്ഷിക്കണം എന്നത് വര്‍ഷങ്ങളായുള്ള രക്ഷിതാക്കളുടെയും നാട്ടുകാരുടെയും ആവശ്യമാണ്. വെള്ളം നിറഞ്ഞിരിക്കുന്ന കുളം ഗ്രൗണ്ടില്‍ കളിക്കാന്‍ വരുന്ന കുട്ടികള്‍ക്ക് എന്നും ഭീഷണിയാണ്.ഗൗണ്ടില്‍ കളിക്കാനെത്തുന്ന കുട്ടികള്‍ കുളത്തിലിറങ്ങി കാല്‍കഴുകുന്നത് പതിവാണ് ഇത്തരത്തില്‍ കാല്‍കഴുകുന്നതിനിടെ കാല്‍വഴുതിവീണാണ് കഴിഞ്ഞ ദിവസം ഏഴുവയസ്സുകാരന്‍ റബീഹ് മരിച്ചത്്.ഇതിന് മുമ്പും ഇത്തരത്തില്‍ അപകടമുണ്ടായപ്പോള്‍ നാട്ടുകാരാണ് രക്ഷപ്പെടുത്തിയത്.പടവുകളും ചുറ്റുമതിലുകളുമെല്ലാം പൊളിഞ്ഞിരിക്കുന്ന കുളത്തില്‍ രണ്ട് മീറ്ററിലധികം ആഴത്തില്‍ വെള്ളമുണ്ട്.കൃഷി ആവശ്യത്തിനായി നിര്‍മിച്ച കുളം നിലവില്‍ ആരും തന്നെ ഉപയോഗിക്കുന്നില്ല.പടവുകള്‍ കെട്ടി ഉയര്‍ത്തി സരക്ഷാവേലിയും തീര്‍ത്ത് നവീകരിക്കുകയോ അതല്ലെങ്കില്‍ പൂര്‍ണ്ണമായും നികത്തുകയോ ചെയ്ത് അപകടാവസ്ഥക്ക് പരിഹാരം കാണണമെന്നാണ് നാട്ടുകാരൂടെ ആവശ്യം.

Leave A Reply

Your email address will not be published.

error: Content is protected !!