വന്യജീവിസങ്കേതങ്ങള്‍ക്കും ചുറ്റും പരിസ്ഥിതി ലോലമേഖല ഉത്തരവ്; അടിയന്തര സ്റ്റിയറിംഗ് കമ്മറ്റി വിളിച്ച് സുല്‍ത്താന്‍ബത്തേരി നഗരസഭ. നാളെ അടിയന്തരകൗണ്‍സില്‍ വിളി്ച്ച് വിഷയത്തില്‍ പ്രമേയം പാസാക്കാനും സര്‍വ്വകകക്ഷി യോഗം വിളിക്കാനും തീരുമാനം. ഇന്ന് ചെയര്‍മാന്റെ ചേമ്പറിലാണ് അടിയന്തര സ്റ്റിയറിംഗ് കമ്മറ്റി ചേര്‍ന്നത്.
പരിസ്ഥിതി ലോലമേഖല നടപ്പാക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ ബാധിക്കുന്ന സുല്‍ത്താന്‍ ബത്തേരി നഗരസഭയാണ.വിഷയത്തില്‍ ഇടപെടുന്നതിനെ കുറിച്ച് ആലോചിക്കാനായാണ് അടിയന്തര സ്റ്റിയറിംഗ് കമ്മറ്റി വിളിച്ചു ചേര്‍ത്തത്.
ചെയര്‍മാന്‍ ടി കെ രമേശന്റെ ചേമ്പറിലായാരുന്നു സ്റ്റിയറിംഗ് കമ്മറ്റി ചേര്‍ന്നത്. യോഗത്തില്‍ നാളെ ഉ്ച്ചയ്ക്കുശേഷം രണ്ട് മണിക്ക് അടിയന്തര നഗരസഭ കൗണ്‍സില്‍ ചേരാനും തീരുമാനിച്ചു. കൗണ്‍സിലില്‍ ഉ്ത്തരവിനെതിരെ പ്രമേയയവും പാസാക്കിയേക്കും. കൂടാതെ മൂന്ന്മണിക്ക് സര്‍വ്വകക്ഷി വിളിക്കാനും തീരുമാനിച്ചു. സുപ്രിംകോടതി ഉത്തരവ് പുനപരിശോധിക്കാന്‍ ഏതുരീതിയിലുള്ള ഇടപെടലുകള്‍ നടത്തണമെന്നകാര്യത്തില്‍ സര്‍വ്വകക്ഷി യോഗത്തില്‍ ആലോചി്ക്കും. ടൗണിനെ പൂര്‍ണ്ണമായും ബാധിക്കുന്ന ഉത്തരവിനെ അതീവ ഗൗരവ്ത്തോടെയാണ് നഗരസഭ നോക്കികാണുന്നത്.