പബ്ലിക് ലൈബ്രറി  ബാലവേദി ദിനാചരണം നടത്തി 

0

വെള്ളമുണ്ട പബ്ലിക് ലൈബ്രറി ബാലവേദി ദിനാചരണം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് എം.മോഹനകൃഷണൻ അദ്ധ്യക്ഷനായിരുന്നു. ലൈബ്രറി സെക്രട്ടറി എം.സുധാകരൻ,മിഥുൻ മുണ്ടക്കൽ,എ.രാജഗോപാൽ, എം.മണികണ്ഠൻ, രാജേഷ് ചക്രപാണി എന്നിവർ സംസാരിച്ചു. ബാലവേദി പ്രസിഡന്റ് കുമാരി നേഹസുധി, സെക്രട്ടറി ആദില തസ്‌നി,കെ.കാർത്തിക,മുഹമ്മദ് റംസാൻ എന്നിവർ സംസാരിച്ചു.കുട്ടികളുടെ കലാപരിപാടികളും നടത്തി.

Leave A Reply

Your email address will not be published.

error: Content is protected !!