മാനന്തവാടി സബ്ബ് രജിസ്ട്രാര്‍ ഓഫീസ് ഇനി പുതിയ കെട്ടിടത്തിലേക്ക്

0

നൂറ്റാണ്ടുകളുടെ പഴക്കമുള്ള മാനന്തവാടി സബ്ബ് രജിസ്ട്രാര്‍ ഓഫീസ് ഇനി പുതിയ കെട്ടിടത്തിലേക്ക്.ഒരു കോടിയിലധികം രൂപ ചിലവഴിച്ച് നിര്‍മ്മിച്ച പുതിയ കെട്ടിടം നാളെ രാവിലെ 11 മണിക്ക് മന്ത്രി വി.എന്‍. വാസവന്‍ ഓണ്‍ലൈന്‍ ആയി നാടിന് സമര്‍പ്പിക്കും.

ചടങ്ങില്‍ ഒ. ആര്‍ കേളു എം. എല്‍. എ അധ്യക്ഷത വഹിക്കും. കേരള സ്റ്റേറ്റ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ റീജിയണല്‍ മാനേജര്‍ രാഗേഷ് റിപ്പോര്‍ട്ട് അവതരിപ്പിക്കും. കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 1 കോടി 20 ലക്ഷം രൂപ ചെലവിലാണ് കെട്ടിടം നിര്‍മ്മിച്ചത്. മാനന്തവാടി നഗരസഭ ചെയര്‍പേഴ്സണ്‍ സി.കെ രത്നവല്ലി, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിന്‍ ബേബി, ഗ്രാമപഞ്ചായത്ത് അധ്യക്ഷന്‍ മാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.

Leave A Reply

Your email address will not be published.

error: Content is protected !!