സമ്പൂര്‍ണ സാക്ഷരതാ പ്രഖ്യാപന ദിനാചരണം ഏപ്രില്‍ 18 ന്
സമ്പൂര്‍ണ സാക്ഷരതാ പ്രഖ്യാപന ദിനാചരണത്തിന്റെ ഭാഗമായി ജില്ലയില്‍ ഏപ്രില്‍ 18 ന് വിവിധ പരിപാടികള്‍ സംഘടിപ്പിക്കും.സാക്ഷരതാ മിഷന്റെ നേതൃത്വത്തില്‍ മുട്ടിലില്‍ നടക്കുന്ന ജില്ലാതല പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്യും. മുട്ടില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നസീമ മങ്ങാടന്‍ അധ്യക്ഷത വഹിക്കും. ചടങ്ങില്‍ സാക്ഷരതാ മിഷന്‍ കോഴ്സ് കണ്‍വീനര്‍മാരെന്ന നിലയില്‍ ദീര്‍ഘകാലം സേവനം അനുഷ്ഠിച്ച ഡോ. പി.ലക്ഷ്മണന്‍, ചന്ദ്രന്‍ കിനാത്തി, മുട്ടില്‍ പഞ്ചായത്തിലെ മുതിര്‍ന്ന പഠിതാക്കള്‍ എന്നിവരെ ആദരിക്കും. ആദിവാസി സാക്ഷരത ഗ്രാമപഞ്ചായത്ത് തല സര്‍ട്ടിഫിക്കറ്റുകള്‍ ചടങ്ങില്‍ വിതരണം ചെയ്യും.
അപേക്ഷ ക്ഷണിച്ചു
വയനാട് സിവില്‍ ജുഡീഷ്യല്‍ വകുപ്പില്‍ പുതിയതായി ആരംഭിക്കുന്ന സപെഷ്യല്‍ അതിവേഗ കോടതിയില്‍ ഉണ്ടാകാവുന്ന കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ഗ്രേഡ്-II -I, എല്‍ ഡി ടൈപ്പിസ്റ്റ്-I ഓഫീസ് അറ്റന്റന്റ് ഗ്രേഡ്-II-2 എന്നീ തസ്തികകളിലേക്ക് നിയമിക്കുന്നതിന് നീതിന്യായ വകുപ്പില്‍ നിന്നും വിരമിച്ച വ്യക്തികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യരായവരുടെ അഭാവത്തില്‍ മറ്റു വകുപ്പുകളില്‍ നിന്നും വിരമിച്ചവരെയും പരിഗണിക്കും. യോഗ്യരായവര്‍ ബയോഡാറ്റയോടൊപ്പം വയസ്സ്, യോഗ്യത, പ്രവൃത്തി പരിചയം, എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ജില്ലാ ജഡ്ജ്, ജില്ലാ കോടതി, കല്‍പ്പറ്റ, വയനാട് – 673122 എന്ന് വിലാസത്തിലോ dtcourt@kerala.gov.in എന്ന ഈ-മെയില്‍ വിലാസത്തിലോ മെയ് 5 ന് വൈകുന്നേരം 5 ന് മുമ്പ് സമര്‍പ്പിക്കണം.
പൗള്‍ട്രി ഫാമുകള്‍ ആരംഭിക്കുന്നതിന് ധനസഹായം
ബ്രഹ്‌മഗിരി കേരള ചിക്കന്‍ പദ്ധതിപ്രകാരം പൗള്‍ട്രി ഫാമുകള്‍ ആരംഭിക്കുന്നതിന് താല്പര്യമുള്ള കര്‍ഷകരില്‍നിന്ന് ( നിലവില്‍ ഫാം നടത്തിവരുന്നവരുള്‍പ്പടെ ഉള്‍പ്പെടെ)അപേക്ഷ ക്ഷണിച്ചു. ഏപ്രില്‍ 20 മുതല്‍ അതാത് ഗ്രാമപഞ്ചായത്തുകളില്‍ അപേക്ഷ സമര്‍പ്പിക്കാം.
എസ് ടി പ്രെമോട്ടര്‍ നിയമന കൂടിക്കാഴ്ച
മാനന്തവാടി ട്രൈബല്‍ ഡെവലപ്പ്മെന്റ് ഓഫീസിന് കീഴില്‍ എസ്.ടി പ്രൊമോട്ടര്‍ നിയമനത്തിനായുള്ള കൂടിക്കാഴ്ച ഏപ്രില്‍ 19 മുതല്‍ 21 വരെ നടക്കും. ഏപ്രില്‍ 19 ന് മാനന്തവാടി മുനിസിപ്പാലിറ്റിയിലെ ക്രമ നം 1 മുതല്‍ 45 വരെയുള്ള ഉദ്യോഗാര്‍ത്ഥികള്‍ രാവിലെ 9. 30 മുതല്‍, ക്രം നം 46 മുതല്‍ 71 വരെയുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഉച്ചക്ക് 1.30 മുതല്‍ മാനന്തവാടിയിലെ ട്രൈബല്‍ ഡവലപ്പ്മെന്റ് ഓഫീസില്‍ ഹാജരാകണം. പനമരം ഗ്രാമ പഞ്ചായത്തിലെ ക്രമനം 1 മുതല്‍ 35 വരെയുള്ള ഉദ്യോഗാര്‍ത്ഥികള്‍ രാവിലെ 9.30 മുതലും ക്രമ നം 36 മുതല്‍ 64 വരെയുള്ളവര്‍ ഉച്ചക്ക് 1.30 മുതലും മാനന്തവാടി ഗേള്‍സ് പ്രീമെട്രിക് ഹോസ്റ്റലിലും ഹാജരാകണം. ഏപ്രില്‍ 20 ന് തിരുനെല്ലി ഗ്രാമ പഞ്ചായത്തിലെ ക്രം നം 1 മുതല്‍ 55 വരെ രാവിലെ 9.30 നും ക്രമ നം 56 മുതല്‍ 110 വരെ ഉച്ചക്ക് 1.30 മുതല്‍ മാനന്തവാടി ട്രൈബല്‍ ഡെവലപ്പ്മെന്റ് ഓഫീസില്‍ ഹാജരാകണം. തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തിലെ എല്ലാ ഉദ്യോര്‍ത്ഥികളും രാവിലെ 9. 30 മുതലും, എടവക ഗ്രാമ പഞ്ചായത്തിലെ എല്ലാ ഉദ്യോഗാര്‍ത്ഥികളും ഉച്ചക്ക് 1. 30 മുതല്‍ മാനന്തവാടി ഗേള്‍സ് പ്രീമെട്രിക് ഹോസ്റ്റലിലും ഹാജരാകണം.ഏപ്രില്‍ 21 ന് ഉച്ചക്ക് 1. 30 മുതല്‍ തൊണ്ടര്‍നാട് ഗ്രാമ പഞ്ചായത്തിലെ എല്ലാ ഉദ്യോഗാര്‍ത്ഥികളും മാനന്തവാടി ട്രൈബല്‍ ഡവലപ്പ്മെന്റ് ഓഫീസില്‍ ഹാജരാകണം. ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത, ജനന തീയതി, ജാതി, പ്രവൃത്തി പരിചയം, എന്നിവ തെളിയിക്കുന്നതിനുള്ള അസ്സല്‍ രേഖകകള്‍ പരിശോധനക്കായി ഹാജരാക്കണം. ഫോണ്‍: 04936 240210
അക്ഷയ സംരംഭക ഇന്റര്‍വ്യൂ
ജില്ലയിലെ വിവിധ ലൊക്കേഷനുകളിലേക്ക് അക്ഷയ സംരംഭകരെ തേടുന്നതിനുളള ഇന്റര്‍വ്യൂ നടത്തുന്നു.കല്‍പ്പറ്റ മുനിസിപ്പാലിറ്റി ഓഫീസില്‍ ഏപ്രില്‍ 18,19 തീയതികളില്‍ കല്‍പറ്റ മുനിസിപ്പാലിറ്റിയിലെ 3 ലൊക്കേഷനുകളിലേക്കുള്ള ഇന്റര്‍വ്യൂ നടക്കും. മാനന്തവാടി മുനിസിപ്പാലിറ്റിയിലെ ഇന്റര്‍വ്യൂ ഏപ്രില്‍ 21 ന് മാനന്തവാടി മുനിസിപ്പാലിറ്റി ഓഫീസിലും, ഏപ്രില്‍ 22 ന് മുളളന്‍കൊല്ലി, പുല്‍പ്പളളി, ഏപ്രില്‍ 23 ന് വെളളമുണ്ട, അമ്പലവയല്‍, നൂല്‍പ്പുഴ , ഏപ്രില്‍ 25 ന് കണിയാമ്പറ്റ, ഏപ്രില്‍ 27 ന് മേപ്പാടി, പടിഞ്ഞാറത്തറ, ഏപ്രില്‍ 28 ന് വൈത്തിരി, തരിയോട് ഗ്രാമ പഞ്ചായത്തുകളിലേക്കുളള ഇന്റര്‍വ്യു ജില്ലാ പഞ്ചായത്തിലും നടക്കും. ഹാള്‍ടിക്കറ്റ് ലഭിച്ചിട്ടില്ലാത്ത അപേക്ഷകര്‍ വിശദ വിവരങ്ങള്‍ക്ക് ജില്ലാ പ്രൊജക്ട് ഓഫീസുമായി ബന്ധപ്പെടുക.ഫോണ്‍: 04936 206265/6
ഇന്റര്‍വ്യൂ
ജില്ലയിലെ വിദ്യാഭ്യാസ വകുപ്പില്‍ മലയാളം മീഡിയം എല്‍.പി സ്‌കൂള്‍ ടീച്ചര്‍ തസ്തികയുടെ അവസാന ഘട്ട ഇന്റര്‍വ്യൂ എപ്രില്‍ 20, 21, 22, 27 തിയതികളില്‍ ജില്ലാ പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ ജില്ലാ ഓഫീസില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത ഇന്റര്‍വ്യൂ മെമ്മോയും, ഒ.ടി.വി സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പും , ബയോഡാറ്റയും യോഗ്യത സര്‍ട്ടിഫിക്കേറ്റുകളും സഹിതം നിശ്ചിത തീയതിയില്‍ ഹാജരാക്കണം.