പുല്‍പ്പള്ളി സര്‍വീസ് സഹകരണ ബാങ്ക് സംബന്ധമായി പി ആര്‍ ജനാര്‍ദ്ദനന്‍, ടിഎസ് കുര്യന്‍ എന്നിവരുടെ പേരില്‍ പാര്‍ട്ടി സ്വീകരിച്ച സസ്‌പെന്‍ഷന്‍ ഉള്‍പ്പെടെ എല്ലാ നടപടികളും കെപിസിസി പ്രസിഡന്റ് താല്‍ക്കാലികമായി മരവിപ്പിച്ചതായി ജനറല്‍ സെക്രട്ടറി ടി യു രാധാകൃഷ്ണന്‍. എല്ലാ സംഭവങ്ങളെക്കുറിച്ചും അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് അഡ്വ സിദ്ദീഖ് എംഎല്‍എ,ജനറല്‍ സെക്രട്ടറി അഡ്വ പിഎം നിയാസ് എന്നിവരെ ചുമതലപ്പെടുത്തി. ബാങ്കുമായി ബന്ധപ്പെട്ട എല്ലാ ആരോപണങ്ങളെയും കുറിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
Sign in
Sign in
Recover your password.
A password will be e-mailed to you.