പുല്‍പ്പള്ളി പെരിക്കല്ലൂരില്‍ നടത്തിയ പരിശോധനയിലാണ് 1.928 കിലോഗ്രാം കഞ്ചാവുമായി യുവാവ് പിടിയിലായത്.
കോഴിക്കോട് കൊയിലാണ്ടി സ്വദേശി പി.പി അശ്വന്ത്(21) ആണ് പിടിയിലായത്.സംഭവ സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ട രണ്ടാം പ്രതിയായ കോഴിക്കോട് കൊയിലാണ്ടി സ്വദേശി വിഷ്ണു (25) നെ പിടികൂടുന്നതിനായി അന്വേഷണം തുടരുകയാണ്.പ്രതിള്‍ക്കെതിരെ എന്‍.ഡി.പി.എസ് ആക്ട് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു.ആന്റിനാര്‍ക്കോട്ടിക് പോലീസ് സേനാംഗങ്ങളും,പുല്‍പ്പള്ളി പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എ.ആനന്ദകൃഷ്ണനും സംഘവും നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.