യാത്രക്കാര്‍ക്ക് അപകടം വരത്തുന്ന രീതിയില്‍ രാത്രിയില്‍ അശ്രദ്ധമായി വാഹനം ഓടിക്കുകയും മറ്റു വാഹനങ്ങളെ ഇടിക്കുകയും, തടയാന്‍ ചെന്ന പോലീസുകാരനെ അക്രമിക്കുകയും ചെയ്ത യുവാക്കള്‍ അറസ്റ്റില്‍. മൂലങ്കാവ്, കുപ്പാടി, നേടിയാക്കല്‍ വീട്ടില്‍ അമല്‍ തങ്കച്ചന്‍(23), കുപ്പാടി, വരണംകുടത്ത് വീട്ടില്‍ അജയ്(42) എന്നിവരെയാണ് ബത്തേരി പോലീസ് അറസ്റ്റ് ചെയ്തത്. അജയ്ക്ക് വിവിധ സ്റ്റേഷനുകളിലായി എട്ട് കേസുകളുണ്ട്.
കഴിഞ്ഞ ദിവസം രാത്രിയില്‍ ബത്തേരിയിലാണ് സംഭവം. പിടിയിലായ ഇരുവരും സഞ്ചരിച്ചിരുന്ന കാര്‍ കോട്ടക്കുന്ന് ഭാഗത്ത് നിന്നാണ് ടൗണിലേക്ക് എത്തിയത്. കാര്‍ അശ്രദ്ധമായി മനുഷ്യജീവന് അപകടം വരത്തക്ക രീതിയില്‍ ഓടിച്ചുവരുന്നതറിഞ്ഞ് നൈറ്റ് പട്രോളിങ് ഡ്യൂട്ടിക്കുണ്ടായിരുന്ന പോലീസുകാര്‍ വാഹനം കൈ കാണിച്ചു നിര്‍ത്തിയെങ്കിലും അപകരമാം വിധം മുന്നോട്ട് എടുത്ത് പോകുകയായിരുന്നു. പിന്നീട് ദൊട്ടപ്പന്‍കുളത്ത് വെച്ച് വിവിധ വാഹനങ്ങളില്‍ ഇടിച്ചാണ് കാര്‍ നിന്നത്. പിന്തുര്‍ന്നെത്തിയ പൊലിസും സ്ഥലത്തുണ്ടായിരുന്ന നാട്ടുകാരും അടുത്തെത്തിയപ്പോള്‍ ഇരുവരും വാഹനത്തില്‍ നിന്നും പുറത്തിറങ്ങി ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരനെ മര്‍ദ്ധിച്ചുവെന്നും ഭീഷണി പെടുത്തിയെന്നുമാണ് പൊലിസ് പറയുന്നത്. തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത ഇരുവരെയും പരിശോധനക്കായി ആശുപത്രിയില്‍ എത്തിച്ചപ്പോഴും യുവാക്കള്‍ ഭീഷണി തുടര്‍ന്നതായും പൊലിസ് പറഞ്ഞു. പിന്നീട് കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്റ് ചെയ്തു. ഇവര്‍ സഞ്ചരിച്ച കാറും പൊലിസ് കസ്റ്റഡിയിലെടുത്തു.