തീര്‍ത്ഥാടക സംഘം സഞ്ചരിച്ച കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് പുല്‍പ്പള്ളി സ്വദേശി മരിച്ചു. മരക്കടവ് കണികുളത്ത് ജോസ് (65) ആണ് മരിച്ചത്.വേളാങ്കണി തീര്‍ത്ഥയാത്ര കഴിഞ്ഞ് മടങ്ങിവരികയായിരുന്നു.5 അംഗ സംഘം സഞ്ചരിച്ച കാര്‍ ഊട്ടി – കുന്നൂര്‍ പാതയില്‍ കൊക്കയിലേക്ക് മറിഞ്ഞാണ് അപകടം.മേട്ടുപാളയം കല്ലാറിന് സമീപത്ത് ഇന്ന് രാവിലെ 5.30 ഓടെ ആയിരുന്നു അപകടം.കാര്‍ ഓടിച്ചിരുന്ന ജോസിന്റെ മകന്‍ ജോബിഷ് (35),ജോബിഷിന്റെ മകള്‍ അനാമിക (9), ഭാര്യ പിതാവ് മാനന്തവാടി പുതുശേരി വെള്ളായിക്കല്‍ തോമസ് (68), പുതുശേരി സ്വദേശി റിട്ട. പോലീസ് ഉദ്യേഗസ്ഥന്‍ ജോര്‍ജ് (60) എന്നിവര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ കോയമ്പത്തൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച്ച വൈകിട്ടായിരുന്നു ഇവര്‍ വേളാങ്കണ്ണിക്ക് തീര്‍ത്ഥയാത്ര പോയത്.