കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ തീവെട്ടികൊള്ള അവസാനിപ്പിക്കണം: പി.കെ. ജയലക്ഷ്മി
മാനന്തവാടി: കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ തീവെട്ടികൊള്ള അവസാനിക്കണമെന്ന് എ.ഐ.സി.സി. അംഗവും മുന്‍ മന്ത്രിയുമായ പി.കെ. ജയലക്ഷ്മി. മാനന്തവാടി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി നടത്തിയ ആര്‍.ഡി.ഒ ഓഫീസ് ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.
ഇന്ധന വില നാടിന്റെ നടുവൊടിച്ചിട്ടും വില കൂട്ടുന്ന കാര്യത്തില്‍ കേന്ദ്രം തീവെട്ടികൊള്ള നടത്തുമ്പോള്‍ അതിന് കുട പിടിക്കുന്ന സമീപനമാണ് സംസ്ഥാന സര്‍ക്കാരും സ്വീകരിക്കുന്നതെന്ന് ജയ ലക്ഷ്മി കുറ്റപ്പെടുത്തി. ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസി ജേക്കബ് സെബാസ്റ്റ്യന്‍ അദ്ധ്യക്ഷനായി. എ. പ്രഭാകരന്‍ മാസ്റ്റര്‍, എം.ജി.ബിജു, പി.വി.ജോര്‍ജ്, അച്ചപ്പന്‍ കുറ്റിയോട്ടില്‍, സില്‍വി തോമസ്, സി.കെ. രത്‌നവല്ലി എന്നിവര്‍ സംസാരിച്ചു.