പുല്‍പ്പള്ളി സര്‍വീസ് സഹകരണ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് മുന്‍ ബാങ്ക് പ്രസിഡണ്ട് കെ.കെ അബ്രഹാമിനെതിരെ നടപടി ആവശ്യപ്പെട്ട് മുന്‍ ബാങ്ക് ഭരണസമിതി അംഗങ്ങള്‍. ബാങ്ക് ഡയറക്ടറായിരിക്കെ തങ്ങളുടെ വ്യാജ ഒപ്പിട്ട ശേഷം പ്രസിഡന്റ് ഉള്‍പ്പെടുന്നവര്‍ തട്ടിപ്പ് നടത്തിയെന്നും,കെ.പി.സി.സി പ്രസിഡന്റിനും പ്രതിപക്ഷ നേതാവിനും പരാതി നല്‍കിയതായും ഭരണസമിതിയിലെ മുന്‍ അംഗങ്ങളായ ടി.എസ്.കുര്യന്‍, മണി പാമ്പനാല്‍, ബിന്ദു ചന്ദ്രന്‍ എന്നിവര്‍ കല്‍പ്പറ്റയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പണയ വസ്തുവിന്റെ മൂല്യം കണക്കാക്കി തയാറാക്കുന്ന രേഖയില്‍ തങ്ങളുടെ വ്യാജ ഒപ്പ് പതിച്ചും ചില ഫയലുകളില്‍ തെറ്റിദ്ധരിപ്പിച്ച് മുന്‍കൂട്ടി ഒപ്പുകള്‍ വാങ്ങിയുമാണ് അബ്രഹാമും മറ്റു ചിലരും വായ്പ വിതരണത്തില്‍ ക്രമക്കേട് കാട്ടിയത്. ഇക്കാര്യം സഹകരണ വകുപ്പ് അധികാരിയെ അറിയിച്ചെങ്കിലും നിരപരാധികളായ തങ്ങളെ സര്‍ചാജ് നടപടികളില്‍നിന്നു ഒഴിവാക്കാന്‍ നീക്കമില്ലെന്നും ഭരണസമിതി മുന്‍ അംഗങ്ങള്‍ പറഞ്ഞു. പ്രശ്‌നത്തിന് പരിഹാരമുണ്ടായില്ലെങ്കില്‍ കെ.കെ അബ്രഹമിന്റെ വീടിന് മുന്‍പില്‍ അനിശ്ചിതകാല നിരാഹാര സമരം നടത്തുമെന്നും അംഗങ്ങള്‍ പറഞ്ഞു. എന്നാല്‍ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമെന്നാണ് കെ.കെ അബ്രഹാമിന്റെ പ്രതികരണം.