മെഡിക്കല്‍, എന്‍ജിനീയറിങ് ബിരുദ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് ഇന്നു മുതല്‍ പ്രവേശന പരീക്ഷാ കമ്മിഷണറുടെ വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാം. 21 ന് 5 മണി വരെ സ്വീകരിക്കും. മെഡിക്കല്‍, അനുബന്ധ കോഴ്‌സുകളില്‍ പ്രവേശനം ലഭിക്കുന്നതിന് നീറ്റ് യുജി പരീക്ഷയില്‍ യോഗ്യത നേടണം.
എന്‍ജിനീയറിങ്, ഫാര്‍മസി പ്രവേശനം, പ്രവേശന പരീക്ഷാ കമ്മിഷണര്‍ നടത്തുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തില്‍ ആയിരിക്കും.ആര്‍ക്കിടെക്ചര്‍ കോഴ്‌സ്: നാറ്റാ യോഗ്യത അടുത്ത ഓഗസ്റ്റ് 15നു മുന്‍പ് നേടിയിരിക്കണം.