പഠന യാത്രകള്‍ക്കും വിനോദ യാത്രകള്‍ക്കും അനുമതിയായി

0

സംസ്ഥാനത്തെ പ്രൊഫെഷണല്‍ കോളേജുകളടക്കമുള്ള ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് പഠനയാത്രകളും വിനോദയാത്രകളും നടത്താന്‍ അനുമതി നല്‍കുകയാണെന്ന് ഉന്നത വിദ്യാഭ്യാസ- സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍ ബിന്ദു. ഇത് സംബന്ധിച്ച് ഉത്തരവ് പുറത്തിറങ്ങി. യാത്രാവേളയില്‍ മാസ്‌ക്, സാനിറ്റൈസര്‍ തുടങ്ങി കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ചുള്ള നിബന്ധനകള്‍ പൂര്‍ണമായി പാലിക്കുന്നുണ്ടെന്ന് സ്ഥാപന മേധാവികള്‍ ഉറപ്പാക്കണമെന്നും ഉത്തരവില്‍ പറയുന്നു.

കേരളത്തിൽ കോവിഡ് കേസുകളുടെ എണ്ണം കുറഞ്ഞുവരുന്ന പശ്‌ചാത്തലത്തിലാണ് തീരുമാനം. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 32,135 സാമ്പിൾ പരിശോധനയ്‌ക്ക് വിധേയമാക്കിയതിൽ 1,791 പേർക്കാണ് സംസ്‌ഥാനത്ത് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 1,871 പേരും കോവിഡ് മരണം സ്‌ഥിരീകരിച്ചത്‌ 4 പേർക്കുമാണ്. 5.57 ശതമാനമാണ് ഇന്നത്തെ ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക്.

Leave A Reply

Your email address will not be published.

error: Content is protected !!