കമ്മന വള്ളിയൂര്‍ ഭഗവതി ക്ഷേത്രോത്സവം സമാപിച്ചു

0

കമ്മന വള്ളിയൂര്‍ ഭഗവതീ ക്ഷേത്രത്തില്‍ ഈ വര്‍ഷത്തെ ഉത്സവം സമാപിച്ചു.ക്ഷേത്രം തന്ത്രി മാടമന കൃഷ്ണന്‍ എമ്പ്രാതിരി,മേല്‍ശാന്തി നാരായണന്‍ എമ്പ്രാന്തിരി എന്നിവരുടെ കാര്‍മ്മികത്വത്തില്‍ 15.16 ദിവസങ്ങളില്‍ നടന്ന ഉത്സവമാണ് സമാപിച്ചത്. വീട്ടിയേരി തറവാട്ടില്‍ നിന്നും ഭണ്ഡാരവും നിട്ടറ തറവാട്ടില്‍ നിന്നും വില്ലും ശരവും ക്ഷേത്രത്തില്‍ പ്രവേശിപ്പിച്ചതോടെയാണ് ഉത്സവത്തിന് തുടക്കം.നട തുറക്കല്‍,മഹാഗണപതിഹോമം,കൊടിയേറ്റം,ഉച്ചപൂജ,നാഗത്തിനും ബ്രഹ്‌മരക്ഷസിനും കൊടുക്കല്‍,നവകം പഞ്ചഗവ്യകലശം പൂജിച്ച തോറ്റം തായമ്പക,തിരുവാറാട്ട്,സോപാന,നൃത്തം എന്നിവയും ഉണ്ടായിരുന്നു.

ഉത്സവാഘോഷ കമ്മറ്റി പ്രസിഡന്റ് എ ബാലകൃഷ്ണന്‍,സെക്ക്രട്ടറി വിജയന്‍,എക്‌സിക്യൂട്ടിവ് ഓഫീസര്‍ ഗിരീശന്‍,ട്രെസ്റ്റി മാരായ വാസുദേവന്‍ എവി വിജയന്‍,വിപി സിനോഷ്,വിനേഷ് കമ്മന എന്നിവര്‍ ഉത്സവാഘോഷ പരിപാടികള്‍ക്ക് നേതൃത്യം നല്‍കി.കൊടിയിറക്കലോടു കൂടി ഉത്സവം സമാപിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!