കെ റെയില്‍ കേരളത്തില്‍ അനുവദിക്കുകയില്ലെന്ന് ടി.പി അഷ്‌റഫ് അലി

0

സി.പി.എമ്മിന്റെ കമ്മീഷന്‍ റെയില്‍ കേരളത്തില്‍ അനുവദിക്കുകയില്ലെന്ന് എം.എസ്.എഫ് ദേശീയ പ്രസിഡണ്ട് ടി.പി അഷ്‌റഫ് അലി. ജില്ലാ യൂത്ത് ലീഗ് കലക്ട്രേറ്റിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.നൂറ് കണക്കിന് കുടുംബങ്ങളുടെ കിടപ്പാടം നഷ്ടപ്പെടുത്തി തെരുവിലേക്ക് വലിച്ചെറിയപ്പെട്ടിട്ട് എന്ത് വികസനമാണ് കേരളത്തില്‍ കൊണ്ട് വരുന്നതെന്നും അദ്ദേഹം ചോദിച്ചു. ജില്ലാ യൂത്ത് ലീഗ് പ്രസിഡന്റ് എം.പി നവാസ് സമരത്തില്‍ അധ്യക്ഷനായി.സി മൊയ്തീന്‍കുട്ടി,റസാഖ് കല്‍പ്പറ്റ, സികെ ആരിഫ്,ജാസര്‍ പാലക്കല്‍ എന്നിവര്‍ സംസാരിച്ചു.കല്‍പ്പറ്റ ലീഗ് ഹൗസ് പരിസരത്ത് നിന്നും ആരഭിച്ച സമരം കലക്ടറേറ്റ് പരിസരത്താണ് അവസാനിച്ചത്.

അടിസ്ഥാന സൗകര്യങ്ങളില്‍നിന്ന് മുഖം തിരിഞ്ഞ്‌നില്‍ക്കുന്ന പിണറായി സര്‍ക്കാറിന്റെ കോടികണക്കിന് രുപ കടബാധ്യയവരുത്തുന്ന കെ.റയില്‍ പദ്ധതി വികസനമല്ല, സി.പി.എമ്മിന്റെ കമ്മീഷന്‍ പറ്റാനുള്ള എര്‍പ്പാട് മത്രമാണെന്നും ടി.പി അഷ്‌റഫ് അലി കൂട്ടിച്ചേര്‍ത്തു.

Leave A Reply

Your email address will not be published.

error: Content is protected !!