കോവിഡ് ബാധിതരുടെ വീടുകളില്‍ പോസ്റ്ററുകള്‍ പതിക്കുന്നത് ഒഴിവാക്കാന്‍ മാര്‍ഗനിര്‍ദേശം പുറപ്പെടുവിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീംകോടതി

0

കോവിഡ് ബാധിതരുടെ വീടുകളില്‍ പോസ്റ്ററുകള്‍ പതിക്കുന്നത് ഒഴിവാക്കാന്‍ മാര്‍ഗനിര്‍ദേശം പുറപ്പെടുവിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീംകോടതി. ഇത് സംബന്ധിച്ച്‌ രണ്ടാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കാനാണ് കേന്ദ്രത്തിനോട് സുപ്രീംകോടതി നിര്‍ദേശിച്ചിരിക്കുന്നത്.

ജസ്റ്റിസ് അശോക് ഭൂഷന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഡല്‍ഹി ഹൈക്കോടതി നിര്‍ദേശപ്രകാരം ഡല്‍ഹി സര്‍ക്കാരിന് ഈ നടപടി സ്വീകരിക്കാമെങ്കില്‍ എന്തുകൊണ്ട് രാജ്യം മുഴുവന്‍ സ്വീകരിച്ചുകൂടാ എന്ന് സുപ്രീംകോടതി ചോദിച്ചു.

കോവിഡ് ബാധിതരുടെ വീടുകള്‍ക്ക് മുന്നില്‍ പോസ്റ്ററുകള്‍ പതിപ്പിക്കുന്നത് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14ന്റെയും 21ന്റെയും ലംഘനമാണ് എന്ന് ചൂണ്ടിക്കാണിച്ച്‌ ഡല്‍ഹി സ്വദേശി ഖുശ് കലാര നല്‍കിയ ഹര്‍ജിയിലാണ് കോടതി നിര്‍ദേശം.

കോവിഡ് 19 ബാധിതരുടെ വീടുകള്‍ക്ക് മുന്നില്‍ പോസ്റ്ററുകള്‍ പതിക്കുന്നത് ആര്‍ട്ടിക്കിള്‍ 21പ്രകാരമുള്ള സ്വകാര്യതയ്ക്കുള്ള അവകാശത്തിന്റെ ലംഘനമാണ് എന്ന് ഹര്‍ജിയില്‍ പറയുന്നു.

കോവിഡ് ബാധിതരുടെ വീടുകളില്‍ പോസ്റ്റര്‍ പതിക്കുന്ന നടപടി ഡല്‍ഹി സര്‍ക്കാര്‍ നിര്‍ത്തിവച്ചിട്ടുണ്ട്. ഇത് രാജ്യമൊട്ടാകെ നടപ്പാക്കണം എന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയതെന്ന് ഹര്‍ജിക്കാരന് വേണ്ടി ഹാജരായ അഡ്വക്കേറ്റ് ചിന്‍മയി പ്രദീപ് ശര്‍മ പറഞ്ഞു.

ശാരീരികമായ ബുദ്ധിമുട്ടികള്‍ നേരിടുന്ന കോവിഡ് ബാധിതര്‍, പോസ്റ്റര്‍ പതിക്കുന്നതോടെ, മാനസ്സികമായ സംഘര്‍ഷത്തിലും അകപ്പെടുമെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!