ആശങ്ക പടര്‍ത്തി കൊവിഡ്; രാജ്യത്ത് 5000-ത്തിലധികം പുതിയ കേസുകള്‍

0

രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകള്‍ 5000 കടന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ 5,335 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 6 മാസത്തിനിടെ ഒരു ദിവസം രേഖപ്പെടുത്തുന്ന ഏറ്റവും വലിയ കണക്കാണിത്.സജീവ കേസുകളുടെ എണ്ണം 25,000 കടന്നു. നിലവില്‍ 25,587 സജീവ കേസുകളുണ്ട്. കേരളത്തിലാണ് ഏറ്റവും കൂടുതല്‍ സജീവ കേസുകള്‍ (8,229). 3,874 കേസുകളുമായി മഹാരാഷ്ട്രയാണ് തൊട്ടുപിന്നില്‍. ഇന്ത്യയില്‍ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 3.32 ശതമാനവും, പ്രതിവാര നിരക്ക് 2.89 ശതമാനവുമാണ്. ഇന്നലെ 2,826 പേര്‍ രോഗമുക്തി നേടിയപ്പോള്‍ 13 മരണങ്ങള്‍ കൂടി സ്ഥിരീകരിച്ചു.

 

Leave A Reply

Your email address will not be published.

error: Content is protected !!