വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കര്‍ഷക സംഘത്തിന്റെ നേതൃത്വത്തില്‍ വനം ഓഫീസുകളിലേക്ക് നടത്തുന്ന മാര്‍ച്ചിന്റെ ഭാഗമായി പ്രചരണ ജാഥ നടത്തി. കല്‍പ്പറ്റയില്‍ ജാഥ ഉദ്ഘാടനം കര്‍ഷകസംഘം ജില്ലാ ട്രഷറര്‍ പ്രത്യൂഷ് ഉദ്ഘാടനം ചെയ്തു. ഏരിയാ വൈസ് പ്രസി:മുഹമ്മദ് സുനിത്ത് പരിപാടിയില്‍ അധ്യക്ഷനായി. ജാഥാക്യാപ്റ്റന്‍ സി കെ ശിവരാമന്‍, ജെയിന്‍ ആന്റണി, കെ മുഹമ്മദ് കുട്ടി, കെ അബ്ദുറഹ്‌മാന്‍, ബേബിക്കുട്ടി, എന്നിവര്‍ സംസാരിച്ചു. കല്‍പ്പറ്റ, മാനന്തവാടി ഡി എഫ് ഒ ഓഫീസുകള്‍, ബത്തേരി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഓഫീസ് എന്നിവിടങ്ങളിലാണ് നാളെ മാര്‍ച്ച് നടത്തും.