കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ പോലീസ് മെഡല്‍ ജില്ലാ പോലീസ് മേധാവി ആര്‍ ആനന്ദിന്.അന്വേഷണ മികവിനാണ് മെഡല്‍ ലഭിച്ചത്. കേരളത്തില്‍ നിന്നും 8 പേരെയാണ് മെഡലിന് തെരഞ്ഞെടുത്തത്.അന്വേഷണ മികവിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച പോലീസ് മെഡലാണ് ജില്ലാപോലീസ് മേധാവി ആര്‍ ആനന്ദിന് ലഭിച്ചത്. കേരളത്തില്‍ നിന്ന് എട്ടു പോലീസ് ഉദ്യോഗസ്ഥരാണ് മെഡല്‍ പട്ടികയില്‍ ഇടംനേടിയത്. രണ്ടു ജില്ലാ പോലീസ് മേധാവിമാര്‍ മെഡലിന് അര്‍ഹരായിട്ടുണ്ട്.151 പൊലീസ് ഉദ്യോഗസ്ഥര്‍ക്കാണ് ഇത്തവണ അന്വേഷണ മികവിന് മെഡല്‍ നല്‍കുക. ഇതില്‍ 15 പേര്‍ സിബിഐയിലെ ഉദ്യോഗസ്ഥരാണ്.
അഞ്ചുപേര്‍ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയിലും അഞ്ചുപേര്‍ എന്‍ഐഎ ഉദ്യോഗസ്ഥരുമാണ്. കഴിഞ്ഞമാസം പന്ത്രണ്ടാം തീയതി ആണ് ജില്ലാ പൊലീസ് മേധാവിയായി ആര്‍ ആനന്ദ് ചുമതലയേറ്റത്. സംസ്ഥാന പൊലീസ് ആസ്ഥാനത്തെ അഡീഷണല്‍ ഐജിയായിരുന്ന ആനന്ദ്. ഇരിട്ടി എഎസ്പി, വയനാട് എസ്എംഎസ് യൂണിറ്റ് എഎസ്പി എന്നീ പദവികളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 2016 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ്. തമിഴ്നാട് ഡിണ്ടികല്‍ സ്വദേശിയാണ്.