കെഎസ്ആര്‍ടിസിയില്‍ ഇന്ന് ശമ്പള വിതരണം ഇല്ല. മുടങ്ങിക്കിടക്കുന്ന ശമ്പളം ഇന്നു നല്‍കിത്തുടങ്ങുമെന്നു മാനേജ്‌മെന്റ് അറിയിച്ചിരുന്നെങ്കിലും ശമ്പളം നാളെ മുതല്‍ വിതരണം ചെയ്യുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു.ആന്റണി രാജു പച്ചക്കള്ളം പറയുന്നു; ആ വാദം തെറ്റിദ്ധരിപ്പിക്കാന്‍: ഇടത് യൂണിയന്‍ മാനേജ്‌മെന്റിന്റെ കെടുകാര്യസ്ഥത കൊണ്ടാണ് ഈ അവസ്ഥ ഉണ്ടായതെന്ന അഭിപ്രായം ഇല്ല. മുന്‍പും കെഎസ്ആര്‍ടിസിയില്‍ ശമ്പളവും പെന്‍ഷനും മുടങ്ങിയിട്ടുണ്ട്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പെന്‍ഷന്‍കാര്‍ ആത്മഹത്യ ചെയ്ത അവസ്ഥയുണ്ടായി. കഴിയുമെങ്കില്‍ ഒന്നാം തീയതി ശമ്പളം കൊടുക്കാനാണ് ആഗ്രഹമെന്നും മന്ത്രി പറഞ്ഞു.
അപ്രതീക്ഷിതമായി ഉണ്ടായ ഡീസല്‍ വിലവര്‍ധനവ് ബാധ്യതയായി. 40 കോടിയുടെ അധിക ചെലവാണ് ഒരുമാസം ഇതിലൂടെ ഉണ്ടായത്. ജനുവരി മുതല്‍ ശമ്പള പരിഷ്‌ക്കരണം നടത്തിയതിന്റെ ചെലവുണ്ട്. അതിനനുസരിച്ച് വരുമാനം കൂടുന്നില്ല. ധനമന്ത്രി തന്നെ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കിയിട്ടുണ്ട്.
ശമ്പളത്തിനായി 75 കോടി ആവശ്യപ്പെട്ടപ്പോള്‍ 30 കോടിയാണ് സര്‍ക്കാരില്‍നിന്ന് ലഭിച്ചത്. ശേഷിക്കുന്ന തുക കണ്ടെത്താന്‍ കെഎസ്ആര്‍ടിസി മാനേജ്‌മെന്റ് ശ്രമിക്കുകയാണ്. സിഫ്റ്റ് ബസുകളുടെ അപകടത്തെക്കുറിച്ച് പരിശോധിക്കുന്നുണ്ട്. നിസാരമായ അപകടമാണ് ഉണ്ടായത്. അപകടം ഉണ്ടായതോടെ സ്വിഫ്റ്റിനു ശ്രദ്ധ കിട്ടുകയും വരുമാനം കൂടുകയും ചെയ്തതായും മന്ത്രി പറഞ്ഞു