ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി നെഹ്റു യുവ കേന്ദ്ര വയനാടിന്റെ നേതൃത്വത്തില്‍ നടത്തുന്ന യുവ ഉത്സവ് പരിപാടിയുടെ പോസ്റ്റര്‍ ജില്ലാ കളക്ടര്‍ എ. ഗീത ഐ.എ.എസ്. അസിസ്റ്റന്റ് ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് (എ.ഡി.എം) എന്‍.ഐ ഷാജു, യൂ എന്‍.വി – ഡിവൈ.ഒഷെറിന്‍ സണ്ണി, നാഷണല്‍ യൂത്ത് വോളന്റീഴ്സ് എന്നിവരുടെ സാന്നിധ്യത്തില്‍ പ്രകാശനം ചെയ്തു. യുവ ഉത്സവിന്റെ ഭാഗമായി ജില്ലയില്‍ വിവിധ മത്സര പരിപാടികള്‍ ഒക്ടോബര്‍ ഒന്നാം തിയ്യതി മുട്ടില്‍ ഡബ്‌ള്യു.എം.ഒ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ജില്ലാതലത്തില്‍ സംഘടിപ്പിക്കപ്പെടുന്നു.
പ്രസംഗമത്സരം, കവിതാരചന, യുവ സംവാദം, ഫോട്ടോഗ്രാഫി, പെയിന്റിംഗ്, നാടോടിനൃത്തം(ഗ്രൂപ്പ്) തുടങ്ങിയ മത്സരങ്ങളില്‍ പങ്കെടുത്ത് വിജയിക്കുന്ന മത്സരാര്‍ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റ്, ട്രോഫി, ക്യാഷ് പ്രൈസ് തുടങ്ങിയ സമ്മാനങ്ങളും സംസ്ഥാന-ദേശീയതല മത്സരങ്ങളില്‍ പങ്കെടുക്കാന്‍ സുവര്‍ണ്ണാവസരവും ലഭിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക : 04936 202 330, 8289929097.