ടൗണ്‍ സൗന്ദര്യവല്‍ക്കരണത്തിന് പിന്തുണയേകി പൂമല നിവാസികള്‍ പാതയോരത്ത് ചെടികള്‍ വെച്ചുപിപ്പിച്ചു.പുതുതായി നവീകരിച്ച പൂമല അമ്മായിപ്പാലം റോഡിനോരത്താണ് പ്രദേശവാസികള്‍ വിവിധ പൂച്ചെടികള്‍ നട്ടിരിക്കുന്നത്. ഇതിന്റെ സംരക്ഷണവും പരിചരണവും പാതയോരങ്ങളില്‍ താമസിക്കുന്ന കുടുംബങ്ങളാണ്.തുടക്കത്തില്‍ അരകിലോമീറ്ററോളം ദൂരത്തിലാണ് ചെടികള്‍ വെച്ചിരിക്കുന്നത്.റോഡിന്റെ ഓരത്ത് പൂര്‍ണ്ണമായും ഇത്തരത്തില്‍ ചെടികള്‍ വെക്കാനാണ് തീരുമാനം.ടൗണ്‍ സൗന്ദര്യവല്‍ക്കരണത്തെ പിന്തുണച്ച് നഗരസഭയിലെ കൂടുതല്‍ ഗ്രാമ പ്രദേശങ്ങളും ഇത്തരം പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് വരുകയാണ്.
വൃത്തിയുടെയും സൗന്ദര്യത്തിന്റെയും സുല്‍ത്താനായ ബത്തേരി നഗരത്തിന് പിന്തുണയുമായി ഗ്രാമംകൂടി സൗന്ദര്യവല്‍ക്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രദേശവാസികള്‍ പൂമല നിവാസികള്‍ പാതയോരത്ത് ചെടികള്‍ നട്ടുപിടിപ്പിച്ചത്.