കരിപ്പൂര്‍ വിമാനാപകടം: നഷ്ടപരിഹാരവുമായി എയര്‍ഇന്ത്യ

0

കരിപ്പൂര്‍ വിമാനാപകടത്തില്‍ പരിക്കേറ്റവര്‍ക്കും മരിച്ചവരുടെ ബന്ധുക്കള്‍ക്കും അടിയന്തര ഇടക്കാല നഷ്ടപരിഹാരവുമായി എയര്‍ ഇന്ത്യ . മരണപ്പെട്ടവരില്‍ 12 വയസ്സിനു മുകളിലുള്ളവര്‍ക്ക് 10 ലക്ഷം രൂപ വീതവും 12 വയസ്സിനു താഴെ ഉള്ളവര്‍ക്ക് അഞ്ചുലക്ഷം രൂപ വീതവുമാണ് നഷ്ടപരിഹാരം നല്‍കുക . യാത്രക്കാര്‍ നല്‍കിയ വിലാസത്തില്‍നിന്നാണ് ബന്ധുക്കളെ കണ്ടെത്തുന്നത് . പരിക്കേറ്റവര്‍ക്കാണ് ആദ്യഘട്ട നഷ്ടപരിഹാരം ലഭ്യമാകുന്നത്.

55 പേര്‍ക്ക് തുക ബാങ്ക് അക്കൗണ്ടുകളിലേക്ക് കൈമാറി. കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഓഗസ്റ്റ് ഏഴിനാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം തകര്‍ന്നുവീണത് .അപകടത്തില്‍ ഇതുവരെ 21 പേരാണ് മരിച്ചത് . മരിച്ച നാലുകുട്ടികള്‍ 12 വയസ്സിനു താഴെയുള്ളവരാണ് . പരിക്കേറ്റവരില്‍ 25 പേര്‍ ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് . ഇവരുടെ ചികിത്സാച്ചെലവുകളും എയര്‍ ഇന്ത്യയാണ് വഹിക്കുന്നത്.പൂര്‍ണ നഷ്ടപരിഹാരം വൈകും എന്നതിനാല്‍ കേന്ദ്ര നിര്‍ദേശപ്രകാരം അടിയന്തര ഇടക്കാല നഷ്ടപരിഹാരം വേഗത്തിലാക്കുകയായിരുന്നു. പ്രത്യേക വാട്സാപ്പ് നമ്പറിലൂടെ പരിക്കേറ്റവരുടെ ബാങ്ക് അക്കൗണ്ട്, തിരിച്ചറിയല്‍ രേഖകള്‍ എന്നിവ ശേഖരിച്ചാണ് തുക കൈമാറിയത്. പരിക്കേറ്റവര്‍ക്കുള്ള ഇടക്കാല നഷ്ടപരിഹാരം ഓണത്തിനു മുമ്പായി പൂര്‍ണമായും നല്‍കാനാണ് ഉദ്ദേശിക്കുന്നതെന്ന് എയര്‍ഇന്ത്യ അധികൃതര്‍ അറിയിച്ചു .

Leave A Reply

Your email address will not be published.

error: Content is protected !!