അറിയാം സര്‍ക്കാര്‍ വിവരങ്ങള്‍ എന്റെ ജില്ല മൊബൈല്‍ ആപ്പിലൂടെ

0

 

 

സര്‍ക്കാര്‍ വകുപ്പുകളുടെ സേവനങ്ങളെ കുറിച്ച് അറിയാനും ഓഫീസുകളില്‍ പൊതുജനങ്ങള്‍ക്ക് ബന്ധപ്പെടാനും എന്റെ ജില്ല മൊബൈല്‍ ആപ്പിലൂടെ സാധിക്കും. സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും സര്‍ക്കാര്‍ ഓഫീസുകളുടെ ലൊക്കേഷന്‍ കണ്ടെത്താനും ഓഫീസിന്റെ ഫോണും ഇമെയിലും വഴി ബന്ധപ്പെടാനും ഓഫീസ് പ്രവര്‍ത്തനം വിലയിരുത്താനും പരാതി നല്‍കുവാനുമുള്ള സൗകര്യം ഈ ആപ്പില്‍ ലഭ്യമാണ്.നാഷണല്‍ ഇന്‍ഫോര്‍മാറ്റിക് സെന്റര്‍ ആണ് എന്റെ ജില്ല മൊബൈല്‍ ആപ്പ് വികസിപ്പിച്ചത്. ഇതുവരെ ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ മാത്രം ലഭ്യമായിരുന്ന എന്റെ ജില്ല മൊബൈല്‍ ആപ്പ് ഇനി ഐഫോണിലും ലഭ്യമാണ്. ഐ ഒ എസ് പതിപ്പാണ് പുറത്തിറങ്ങിയത്.

ഗൂഗിള്‍ പ്ലേ സ്റ്റോര്‍, ആപ്പ് സ്റ്റോര്‍ എന്നിവയില്‍ നിന്ന് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. ആവശ്യമുള്ള ജില്ല, സര്‍ക്കാര്‍ വകുപ്പ് തിരെഞ്ഞെടുത്താല്‍ വകുപ്പിന് കീഴിലുള്ള ഓഫീസുകളുടെ പട്ടിക ലഭിക്കും. ഇതില്‍ നിന്ന് ഓഫീസ് തിരെഞ്ഞെടുത്താല്‍ ഫോണ്‍ നമ്പര്‍, ഇ മെയില്‍ എന്നിവ ലഭിക്കും. ഓഫീസിനെ കുറിച്ചുള്ള അഭിപ്രായം രേഖപ്പെടുത്താനുള്ള ഓപ്ഷനും ആപ്പിലുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!