കാട്ടാനശല്യം രൂക്ഷം പ്രതിരോധ സംവിധാനങ്ങള്‍ ശക്തിപ്പെടുത്താന്‍ തീരുമാനം

0

 

തോട്ടാമൂലയിലും പരിസര പ്രദേശങ്ങളിലെയും കാട്ടാനശല്യം രൂക്ഷം വനാതിര്‍ത്തികളിലെ പ്രതിരോധ സംവിധാനങ്ങള്‍ ശക്തിപ്പെടുത്താന്‍ തീരുമാനം. കഴിഞ്ഞ ദിവസം തോട്ടാമൂലയില്‍ ജന പ്രതിനിധികളുടെയും രാഷ്ട്രീയ നേതാക്കളുടെയും നേതൃത്വത്തില്‍ വനംവകുപ്പ് അധികൃതരുമായി നടത്തിയ ചര്‍ച്ചയിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്.ഈ ചര്‍ച്ചയിലാണ് പ്രദേശങ്ങളിലെ കാട്ടാനശല്യം തടയുതിന്നായി പ്രതിരോധ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുമെന്ന്
വയനാട് വന്യജീവി സങ്കേതം എ.സി.എഫ്. ജോസ് മാത്യു ഉറപ്പ് നല്‍കിയത്.യോഗത്തില്‍ ഗ്രാമപ്പഞ്ചായത്തംഗം കെ.എം. സിന്ധു അധ്യക്ഷയായി. അസി. വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ കെ.പി. സുനില്‍കുമാര്‍, വാര്‍ഡംഗം ഓമന പങ്കളം, വി.വി. ബേബി, വി.എസ്. ഷാരീസ്, എ.കെ. റെജി, ടി.കെ. ശ്രീജന്‍, പി.വി. ഐസക്ക് തുടങ്ങിയവര്‍ സംസാരിച്ചു.

കൂടാതെ നാട്ടിലിറങ്ങി കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്ന കാട്ടാനകളെ കുങ്കിയാനകളെ ഉപയോഗിച്ച് ഉള്‍വനത്തിലേക്ക് തുരത്തും. പുതിയ വൈദ്യുതി വേലികള്‍ സ്ഥാപിക്കുകയും പഴയവ പ്രവര്‍ത്തന സജ്ജമാക്കുകയും ചെയ്യും. തകര്‍ന്ന കിടങ്ങുകള്‍ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ഉടന്‍നാക്കുമെന്നും കാവലിന് നിയോഗിക്കപ്പെടുന്ന വാച്ചര്‍മാര്‍ക്ക് ടോര്‍ച്ച്, പടക്കം തുടങ്ങിയ ആവശ്യമായ സൗകര്യങ്ങള്‍ ലഭ്യമാക്കുമെന്നും എസിഎഫ് ഉറപ്പ് നല്‍കി.

Leave A Reply

Your email address will not be published.

error: Content is protected !!