മീനങ്ങാടിയിലെ വാഹനാപകടം 3 പേര്‍ മരിച്ചു ഒരാളുടെ നില ഗുരുതരം

0

മീനങ്ങാടി കാക്കവയലില്‍ വാഹനാപകടം .ഇന്ന് രാവിലെയുണ്ടായ അപകടത്തില്‍ ഒരു കുടുംബത്തിലെ 3 പേരാണ് മരിച്ചത്. പാട്ടവയല്‍ പുത്തന്‍പുരയില്‍ പ്രവീഷ് (39) ഭാര്യ ശ്രീജിഷ (32) ഇവരുടെ മാതാവ് പ്രേമലത ( 60 ) എന്നിവരാണ് മരണപ്പെട്ടത്. കോഴിക്കോട് വിവാഹത്തില്‍ പങ്കെടുത്ത് തിരിച്ച് വരുന്നതിനിടെ കാക്കവയല്‍ നഴ്‌സറി സ്റ്റോപ്പിന് സമീപത്ത് വെച്ച് നിയന്ത്രണം വിട്ട കാര്‍ മില്‍മയുടെ ടാങ്കറില്‍ ഇടിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന ഇവരുടെ രണ്ടര വയസ്സുള്ള മകന്‍ ആരവിനെ ഗുരുതരമായ പരിക്കുകളോടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.മരിച്ച ശ്രീജിഷയുടെ മൃതദേഹം കല്‍പ്പറ്റ ജനറല്‍ ആശുപത്രിയിലും പ്രവീഷിന്റെയും, പ്രേമലയുടെയും മൃതദേഹം കല്‍പ്പറ്റ സ്വകാര്യ ആശുപത്രിയിലുമാണുള്ളത്.

ബത്തേരി ഭാഗത്ത് നിന്ന് കല്‍പ്പറ്റ ഭാഗത്തേക്ക് പോവുകയായിരുന്ന ടാങ്കര്‍ ലോറിയിലിടിച്ചാണ് ആള്‍ട്ടോ കാര്‍ അപകടത്തില്‍ പെട്ടത്. അപകടത്തില്‍ കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു.ദേശീയ പാതയില്‍ കൊളഗപ്പാറ മുതല്‍ മുട്ടില്‍ വരെയുള്ള ഭാഗങ്ങളില്‍ അപകടങ്ങള്‍ തുടര്‍കഥയാവുകയാണ് . അപകടങ്ങള്‍ കുറക്കുന്നതിനും വേഗത നിയന്ത്രിക്കുന്നതിനും ആവശ്യമായ ഇടപെടല്‍ ബന്ധപ്പെട്ടവരില്‍ നിന്നുണ്ടാവണമെന്നാണ് പ്രദേശവാസികള്‍ ആവശ്യപ്പെടുന്നത്

Leave A Reply

Your email address will not be published.

error: Content is protected !!