സിന്ധുവിന്റെ ആത്മഹത്യ വകുപ്പ് തല അന്വേഷണ റിപ്പോര്‍ട്ട് നാളെ സമര്‍പ്പിക്കും
ആര്‍ ടി ഒ ഓഫീസ് ജീവനക്കാരി സിന്ധുവിന്റെ ആത്മഹത്യ വകുപ്പ് തല അന്വേഷണ റിപ്പോര്‍ട്ട് നാളെ സമര്‍പ്പിക്കും. മോട്ടോര്‍ വാഹന വകുപ്പ് കമ്മീഷണര്‍ ആര്‍ അജിത്ത് കുമാറിനാണ് റിപ്പോര്‍ട്ട് നല്‍കുക.സിന്ധുവിന്റ മരണവുമായി ബന്ധപ്പെട്ട് ഓഫീസിലെ ജീവനക്കാര്‍ക്കെതിരെ വ്യാപക പരാതികള്‍ ഉയരുകയും ,പോലിസ് കണ്ടെടുത്ത കുറിപ്പുകളില്‍ ചില ജീവനക്കാരുടെ പേരുകള്‍ പരാമര്‍ശിക്കപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് വകുപ്പ് തല അന്വേഷണത്തിന് ഉത്തരവിട്ടത്.
മോട്ടോര്‍ വാഹന വകുപ്പ് ഉത്തരമേഖല ഡെപ്യുട്ടി കമ്മീഷണര്‍ ആര്‍ രാജീവ് ജില്ലയിലെത്തി തെളിവെടുപ്പ് നടത്തുകയും ചെയ്തത്.വയനാട് ആര്‍ ടി ഒ, മാനന്തവാടി സബ്ബ് ജോയിന്റ് ആര്‍ ടി ഒ എന്നിവരില്‍ നിന്നും മൊഴിയെടുക്കുകയും പിന്നീട് മാനന്തവാടി സബ്ബ് ആര്‍ ടി ഒ ഓ ഫീ സ് ജീവനക്കാരുടെയും മൊഴി എടുത്തു.നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കാന്‍ നിര്‍ദ്ദേശിച്ച ജുനിയര്‍ സൂപ്രണ്ടും ഓഫീസിലെത്തി മൊഴി നല്‍കിയിരുന്നു.പ്രത്യേകം തയ്യാറക്കിയ ചോദ്യാവലിയിലാണ് ജീവനക്കാര്‍ മൊഴി രേഖപ്പെടുത്തി നല്‍കിയത്.സിന്ധുവിന്റ് വീടും ഡെപ്യുട്ടി കമ്മീഷണര്‍ സന്ദര്‍ശിച്ചിരുന്നു. ഏഴ് മണിക്കൂര്‍ നീണ്ട് നിന്ന തെളിവെടുപ്പാണ് രണ്ട് ദിവസം കൊണ്ട് പൂര്‍ത്തിയാക്കിയത്.അതെ സമയം സിന്ധുവിന്റ് മരണത്തില്‍ ഓഫീസ് ജീവനക്കാര്‍ക്ക് പങ്കില്ലെന്ന പ്രാഥമിക നിഗമനത്തിലാണ് സെപ്യുട്ടി കമ്മീഷണറുടെ റിപ്പോര്‍ട്ട് എന്നാണ് സൂചന.