നടവയല്‍ കവാടത്ത് ഭാര്യയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒളിവിലായിരുന്ന ഭര്‍ത്താവിനെ പനമരം പോലീസ് തൃശൂരില്‍ നിന്നും അറസ്റ്റ് ചെയ്തു. കാവടം പുളിക്കലേത്ത് ജയന്‍ എന്ന ബഷീര്‍ (46) നെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞയാഴ്ചയാണ് സംഭവം. ബഷീര്‍ ഭാര്യ നസ്രിയയെ കത്തികൊണ്ട് കുത്തുകയായിരുന്നു. വയറിനും കൈക്കും പരിക്കേറ്റ നസ്രിയ മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. എഎസ്ഐ വിനോദ് ജോസഫ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ മോഹന്‍ദാസ്, സിവില്‍ പോലീസ് ഓഫിസര്‍മാരായ ഗിരീഷ്, ജയേഷ്, ലാല്‍കൃഷ്ണ എന്നിവര്‍ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.