നവംബര്‍ 1 മുതല്‍ കെഎസ്ആര്‍ടിസിയില്‍ ‘സൈക്കിള്‍’ യാത്ര; 25% നിരക്കിളവ് പിന്‍വലിച്ചു

0

നവംബര്‍ 1 മുതല്‍ കെഎസ്ആര്‍ടിസി ദീര്‍ഘദൂര ലോഫ്‌ലോര്‍ ബസുകളിലും ബെംഗളൂരുവിലേക്കുള്ള വോള്‍വോ, സ്‌കാനിയ ബസുകളിലും സൈക്കിള്‍, ഇ-ബൈക്ക്, ഇ-സ്‌കൂട്ടര്‍ എന്നിവ കൊണ്ടുപോകാമെന്നു മന്ത്രി ആന്റണി രാജു അറിയിച്ചു. നിശ്ചിത തുക ഈടാക്കും. യാത്രക്കാര്‍ക്കു ബസിറങ്ങി ഇവയില്‍ തുടര്‍യാത്ര നടത്താം. ലോകമെങ്ങും സൈക്കിള്‍ സഞ്ചാരം പ്രോത്സാഹിപ്പിക്കുമ്പോള്‍ കേരളവും ഒപ്പമുണ്ടെന്ന സന്ദേശമാണ് ഇതിലൂടെ നല്‍കുന്നതെന്നു മന്ത്രി പറഞ്ഞു.

സൂപ്പര്‍ ക്ലാസ് ബസുകളിലെ 25% നിരക്കിളവ് പിന്‍വലിച്ചു

തിരുവനന്തപുരം ന്മ കോവിഡ് കാലത്ത് യാത്രക്കാരെ ആകര്‍ഷിക്കാന്‍ കെഎസ്ആര്‍ടിസിയുടെ സൂപ്പര്‍ ക്ലാസ് സര്‍വീസുകളില്‍ ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളില്‍ നല്‍കിയിരുന്ന 25 % നിരക്കിളവ് പിന്‍വലിച്ചു. സൂപ്പര്‍ഫാസ്റ്റ്, സൂപ്പര്‍ എക്‌സ്പ്രസ്, സൂപ്പര്‍ ഡീലക്‌സ് സര്‍വീസുകളിലാണ് ഒക്ടോബര്‍ 1 മുതല്‍ പഴയ നിരക്ക് പുനഃസ്ഥാപിക്കുന്നത്.

ഓര്‍ഡിനറി ബസുകളില്‍ നിരക്കിളവ് നടപ്പാക്കിയിരുന്നില്ല. എസി ലോഫ്‌ലോര്‍ ബസ് നിരക്കില്‍ വ്യത്യാസമില്ല. നോണ്‍ എസി ലോഫ്‌ലോര്‍ ബസ് നിരക്ക് ഓര്‍ഡിനറി സിറ്റി ബസിന്റേതിനു തുല്യമായി കുറച്ചു.സര്‍വീസുകള്‍ സാധാരണ നിലയിലാകുന്നതോടെ ഉയര്‍ന്ന നിരക്കുള്ള ‘ബോണ്ട്’ (ബസ് ഓണ്‍ ഡിമാന്‍ഡ്) സര്‍വീസുകള്‍ അവസാനിക്കും.ബസ് നിരക്കും വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ നിരക്കും കൂട്ടണമെന്ന ജസ്റ്റിസ് രാമചന്ദ്രന്‍ നായര്‍ കമ്മിഷന്റെ ശുപാര്‍ശകളില്‍ സര്‍ക്കാര്‍ ഉടന്‍ തീരുമാനമെടുക്കുമെന്നും മന്ത്രി ആന്റണി രാജു അറിയിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!