ഇന്ത്യന്‍ നിര്‍മിത സ്മാര്‍ട്ട് ഫോണുകള്‍ക്ക് വില കൂടിയേക്കും

0

ഇന്ത്യന്‍ നിര്‍മിത സ്മാര്‍ട്ട് ഫോണുകള്‍ക്ക് വില കൂടിയേക്കുമെന്ന് റിപ്പോര്‍ട്ട്. കസ്റ്റംസ് തീരുവയിലുണ്ടായ വര്‍ധനവാണ് സ്മാര്‍ട്ട് ഫോണുകളുടെ വില വര്‍ധിക്കാന്‍ ഇടയാക്കുന്നത്. വാര്‍ത്താ ഏജന്‍സിയായ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.സ്മാര്‍ട്ട് ഫോണുകളുടെ ഡിസ്‌പ്ലേ അസംബ്ലിയ്ക്കുള്ള കസ്റ്റംസ് തീരുവ 10 ശതമാനമാണ്. എന്നാല്‍, ഡിസ്‌പ്ലേ അസംബ്ലിക്കൊപ്പം ആന്റിന പിന്‍, പവര്‍ കീ തുടങ്ങിയ മറ്റ് സ്‌പെയര്‍ പാര്‍ട്‌സുകള്‍ ഉണ്ടെങ്കില്‍ തീരുവ 15 ശതമാനമാക്കി ഉയര്‍ത്താനാണ് നീക്കം. അങ്ങനെയെങ്കില്‍ ഫോണുകളുടെ വില വര്‍ധിക്കും.

Leave A Reply

Your email address will not be published.

error: Content is protected !!