868 ജൂനിയര്‍ ഡോക്ടര്‍മാര്‍ രാജിവെയ്ക്കുന്നു

0

കോവിഡ് പ്രതിരോധത്തിന് നിയമിച്ച ഡോക്ടര്‍മാരുടെ കൂട്ടരാജി പ്രതിരോധ പ്രവര്‍ത്തനത്തെ ബാധിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍.കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ പ്രത്യേകമായി നിയോഗിച്ച 950 ഡോക്ടര്‍മാരില്‍ 868 പേരും ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് രാജിക്കത്ത് നല്‍കി. സാലറി ചലഞ്ചിന്റെ പേരില്‍ ശമ്പളം വെട്ടിക്കുറച്ചതില്‍ പ്രതിഷേധിച്ചാണ് രാജി. ജോലിയില്‍ കയറി രണ്ട് മാസമായിട്ടും പകുതി ഡോക്ടര്‍മാര്‍ക്ക് ശമ്പളം നല്‍കാത്തതും രാജിക്ക് കാരണമാണ്.

Leave A Reply

Your email address will not be published.

error: Content is protected !!