നൂറ് മേനി വിളവെടുത്ത ത്രില്ലില്‍ ജയില്‍ അധികൃതരും കൃഷിഭവന്‍ ഉദ്യോഗസ്ഥരും
മാനന്തവാടി കൃഷിഭവന്റെ സഹകരണത്തോടെ ജില്ലാ ജയില്‍ വളപ്പില്‍ പച്ചക്കറിത്തോട്ടം ഒരുക്കി.ജയില്‍ അധികൃതരും അന്തേവാസികളും കൃഷിഭവനും കൈകോര്‍ത്ത് ജൈവരീതിയിലാണ് പച്ചക്കറിത്തോട്ടം ഒരുക്കിയത്.കൃഷിവകുപ്പിന്റെ പച്ചക്കറി കൃഷി വികസന പദ്ധതിയില്‍ സ്ഥാപനതല പച്ചക്കറി വിഭാഗത്തിലാണ് മാനന്തവാടി ജില്ലാ ജയിലില്‍ നൂറ് മേനി പച്ചക്കറി വിളവെടുത്തത്. വിളവെടുപ്പ് ഉദ്ഘാടനം നഗരസഭ ചെയര്‍പേഴ്സണ്‍ സി.കെ.രത്നവല്ലി നിര്‍വ്വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്‍ പി വി.ജോര്‍ജ്, ജയില്‍ സൂപ്രണ്ട് ഒ.എം.രത്തൂണ്‍, മാനന്തവാടി കൃഷി അസിസ്റ്റന്‍ന്റ് ഡയറക്ടര്‍ കെ.കെ.രാവുണ്ണി, കൃഷി ഓഫീസര്‍ കെ.എസ് ആര്യ, കെ വി ശ്രീജ തുടങ്ങിയവരും വിളവെടുപ്പില്‍ പങ്കാളികളായി.
ജയില്‍ അധികൃതരും അന്തേവാസികളും കൈകോര്‍ത്തപ്പോള്‍ ജയില്‍ വളപ്പില്‍ പച്ചക്കറി വിഭവങ്ങള്‍ ഏറെ. പയര്‍, പച്ചമുളക്, ക്യാബേജ്, വഴുതന,കപ്പ, ക്യാരറ്റ് വരെ ജയില്‍ വളപ്പില്‍ തഴച്ചുവളര്‍ന്നു. ഇത് കൂടാതെ വാഴ കൃഷിയും ജയില്‍ വളപ്പില്‍ നടന്നു വരുന്നു. തികച്ചും ജൈവരീതിയിലാണ് കൃഷി ചെയ്തത്. ഇവരുടെ ഉദ്യമം വിജയം കണ്ടതോടെ ജയിലില്‍ ഭക്ഷണത്തിന് പച്ചകറി പുറത്ത് നിന്ന് വാങ്ങണ്ട എന്ന സ്ഥിതിയായി. കൃഷി ചിലവിലേക്കായി 54706 രൂപ കൃഷി ഭവന്‍ നല്‍കി.