ക്ഷീരകര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധികള്‍ക്ക് ആശ്വാസം നല്‍കുന്നതിന് പാല്‍വില വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രൈമറി മില്‍ക്ക് സൊസൈറ്റിസ് അസോസിയേഷന്‍ രംഗത്ത്. പാലിന്റെ സംഭരണ വില 50 രൂപയാക്കി വര്‍ധിപ്പിക്കണമെന്നും കാലിത്തീറ്റക്ക് സബ്സിഡി നല്‍കണമെന്നും ഭാരവാഹികള്‍ കല്‍പ്പറ്റയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.പാലിന് വില വര്‍ധിപ്പിച്ചില്ലെങ്കില്‍ വയനാട് ഡയറിയിലേക്ക് ക്ഷീര കര്‍ഷകരെ അണിനിരത്തി മാര്‍ച്ച് നടത്തുമെന്നും പ്രസിഡന്റ് എച്ച് ബി പ്രദീപ്, ലാലു മാപ്പനാത്ത്, എ പി കുര്യാക്കോസ്, ജോസ് കുന്നത്ത്, പി ജെ ആഗസ്തി, പി പി ബെന്നി, ഗിരീഷ് കല്‍പ്പറ്റ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ക്ഷീര വികസന വകുപ്പ് മുന്‍കൈയ്യെടുത്ത് 12 മാസവും പാലിന് ഇന്‍സെന്റീവ് നല്‍കണമെന്നും ക്ഷീര കര്‍ഷകര്‍ക്ക് സൗജന്യ ഇന്‍ഷുറന്‍സ് പദ്ധതികള്‍ നടപ്പാക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.