നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തില്‍ പൊതുജനങ്ങള്‍ക്കായി ഫിറ്റ്‌നെസ് കോര്‍ട്ട് ഒരുങ്ങുന്നു. പതിനഞ്ച് ലക്ഷം രൂപ ചെലവഴിച്ചാണ് പൊതുജനാരോഗ്യം ലക്ഷ്യമിട്ട് കോര്‍ട്ട് ഒരുങ്ങുന്നത്. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും പ്രത്യേകം സമയക്രമങ്ങളുമുണ്ടാകും.രാജ്യത്തിന് തന്നെ മാതൃകയായ നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രമാണ് പുതിയൊരു ചുവടുവെപ്പിലേക്കുകൂടി നീങ്ങുന്നത്.ഇതിനുള്ള ഉപരണങ്ങളടക്കം സെന്ററില്‍ സ്ഥാപിച്ച് കഴിഞ്ഞു.ജീവിത ശൈലി രോഗങ്ങളില്‍ നിന്നും ജനങ്ങളെ സംരക്ഷിക്കുക എന്നതാണ് പ്രധാനമായും ലക്ഷ്യം വെക്കുന്നത്. ഇവിടെയെത്തുന്നവര്‍ക്ക് നിര്‍ദേശം നല്‍കുന്നതിന്നായി ട്രെയിനറെയും നിയമിക്കും.
രാവിലെ അഞ്ച് മണിമുതല്‍ രാത്രി പത്ത് മണിവരെയാണ് ഫിറ്റനസ് കോര്‍ട്ടിന്റെ പ്രവര്‍ത്തനം നിശ്ചയിച്ചരിക്കുന്നത്. സ്ത്രീകള്‍ക്ക് പത്ത് മണിമുതല്‍ നാല് മണിവരെയാണ് സമയം. എല്ലാഉപകരണങ്ങളും സജ്ജീകരി്ച്ച കോര്‍ട്ട് അടുത്തദിവസം തന്നെ ഉല്‍ഘാടനം നടത്താനാണ് അധികൃതരുടെ തീരുമാനം.