പ്രതിമാസം 4000 രൂപ വരെ ഇപിഎഫ് പെന്‍ഷന്‍ ലഭിക്കുന്നവര്‍ക്കും സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവായി. അര്‍ഹതാ മാനദണ്ഡങ്ങള്‍ക്ക് വിധേയമായി മാസം 1500 രൂപ ക്ഷേമപെന്‍ഷന്‍ നല്‍കാനാണ് തീരുമാനം. നേരത്തെ 2000 രൂപ വരെ ഇപിഎഫ് പെന്‍ഷന്‍ കിട്ടുന്നവര്‍ക്കായിരുന്നു ആനുകൂല്യം. ക്ഷേമപെന്‍ഷന്‍ നിലവില്‍ മാസം 1400 രൂപ വാങ്ങവുന്നവര്‍ക്ക് 1500 രൂപയാക്കി ഉത്തരവായി.
4000 രൂപയ്ക്ക് മുകളില്‍ ലഭിക്കുന്നവര്‍ക്ക് 600 രൂപ സാമൂഹ്യക്ഷേമ പെന്‍ഷന്‍ ലഭിക്കും. നിലവില്‍ 2000രൂപയില്‍ കൂടുതല്‍ വാങ്ങുന്നവര്‍ക്ക് 600 രൂപയാണ് നല്‍കിയിരിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ 4000 രൂപവരെ എന്‍പിഎസ്, എക്‌സ് ഗ്രേഷ്യ പെന്‍ഷന്‍ ലഭിക്കുന്നവര്‍ക്കും സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ പ്രതിമാസം 1500 രൂപയാക്കാനാണ് ധന വകുപ്പിന്റെ ഉത്തരവ്.
85 വയസുകഴിഞ്ഞവര്‍ക്ക് 80%തിലേറെ ശാരീരിക മനസിക വെല്ലുവിളി നേരിടുന്നവര്‍ സ്ഥിരമായി രോഗ ശയ്യയിലായവര്‍, എന്നിവര്‍ക്ക് ആധാര്‍ ഇല്ലാതെ എല്ലാതരം ക്ഷേമ പെന്‍ഷനുകളും ക്ഷേമനിധി ബോര്‍ഡുകളുടെ പെന്‍ഷനും അനുവദിക്കാന്‍ സര്‍ക്കാര്‍ ഉത്തരവായി. ഇവര്‍ ഗസറ്റഡ് ഓഫീസര്‍ നല്‍കുന്ന ലര്‍ട്ടിഫിക്കറ്റും ആധാര്‍ എടുത്തില്ലെന്ന സത്യാവാങ്മൂലവും നല്‍കണം.