മൃഗസംരക്ഷണ വകുപ്പ് സംസ്ഥാന വ്യാപകമായി നടപ്പിലാക്കുന്ന മൂന്നാംഘട്ട ദേശീയ കുളമ്പുരോഗം പ്രതിരോധ കുത്തിവെപ്പ് ക്യാമ്പയിന്‍ തുടങ്ങി. ഇന്ന് ആറംഭിച്ച് ഡിസംബര്‍ എട്ടിന് അവസാനിക്കുന്ന രീതിയില്‍ 21 പ്രവര്‍ത്തി ദിവസങ്ങളി ലായിട്ടാണ് വാക്‌സിനേഷന്‍ ക്യാമ്പുകള്‍ ക്രമീകരിച്ചിരിക്കുന്നത്. പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തില്‍ ഏഴ് വാക്‌സിനേഷന്‍ സ്‌ക്വാഡുകള്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകും.
2019ലെ സെന്‍സസ് പ്രകാരം 6600 ഓളം പശുക്കളും പോത്തുകളുമാണ് പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തില്‍ ഉള്ളത്. 80 ശതമാനത്തിലേറെ കന്നുകാലികളെ പ്രതിരോധ കുത്തിവെപ്പിന് വിധേയമാക്കാന്‍ കഴിയും എന്നാണ് പ്രതീക്ഷിക്കുന്നത് . ഗോരക്ഷാ പദ്ധതിയുടെ ഗ്രാമപഞ്ചായത്ത് തല ഉദ്ഘാടനം പുല്‍പ്പള്ളി ക്ഷീര സംഘത്തിന്റെ ഉടമസ്ഥതയിലുള്ള കിടാരി പാര്‍ക്കില്‍ വച്ച് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശോഭന സുകു നിര്‍വഹിച്ചു.വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം. ടി. കരുണാകരന്‍ അധ്യക്ഷനായ ചടങ്ങില്‍ പുല്‍പ്പള്ളി മൃഗാശുപത്രി സീനിയര്‍ വെറ്റിനറി സര്‍ജന്‍ ഡോ. കെ. എസ്.പ്രേമന്‍ സ്വാഗതവും അസിസ്റ്റന്റ് ഫീല്‍ഡ് ഓഫീസര്‍ എ. കെ. രമേശന്‍ നന്ദിയും പറഞ്ഞു.വാര്‍ഡ് മെമ്പര്‍ ശ്രീമതി. സുശീലസുബ്രഹ്‌മണ്യന്‍, ക്ഷീരസംഘം പ്രസിഡണ്ട് ശ്രീ. ബൈജു നമ്പിക്കൊല്ലി എന്നിവര്‍ ചടങ്ങിന് ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. ബിന്ദു. എം. ആര്‍., റോഷ്‌ന സിഡി, സുനിത പി കെ, ബിനോയ് തോമസ്, രതീഷ് പി കെ, ബാബു.പി.ഇ, ബേബി. ഒ,ജോസഫ് വി എം, സന്തോഷ് കുമാര്‍ പി കെ, മാത്യു പി ജെ,ജയ സുരേഷ്,സിജി സാബു തുടങ്ങിയവര്‍ ക്യാമ്പുകള്‍ക്ക് നേതൃത്വം നല്‍കി