സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്ന മംഗളം ഫോട്ടോഗ്രാഫര്‍ സാജു നടക്കലിനും,സ്ഥലം മാറി പോകുന്ന വയനാട് പ്രസ്സ് ക്ലബ്ബ് മുന്‍ സെക്രട്ടറിയും ദേശാഭിമാനി വയനാട് ബ്യൂറോ ചീഫുമായ പി.ഒ. ഷീജക്കും ദേശാഭിമാനി സീനിയര്‍ റിപ്പോര്‍ട്ടര്‍ എം. ഷാജിക്കും വയനാട് പ്രസ്സ് ക്ലബ്ബ് യാത്രയപ്പ് നല്‍കി.എന്‍.എസ്. നിസാര്‍ പരിപാടി ഉദ്ഘാടനം ചെയ്തു.പ്രസിഡണ്ട് കെ.സജീവന്‍ അധ്യക്ഷനായി.സി.കൃഷ്ണകുമാര്‍ ഉപഹാരം സമര്‍പ്പിച്ചു. നിസാം കെ.അബ്ദുള്ള,ടി.എം.ജെയിംസ്,ബിനു ജോര്‍ജ്, എ.എസ്.ഗിരീഷ്,സൈനുദ്ദീന്‍,ജംഷീര്‍ കൂളിവയല്‍,സി.വി.ഷിബു, ഇല്യാസ് പള്ളിയാല്‍,കെ.ജാഷിദ്, നീതു മോഹന്‍, അനഘ,ഷമീര്‍ മച്ചിംങ്ങല്‍,കെ.എ.അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.