12505 വിദ്യാര്‍ത്ഥികളാണ് ഇത്തവണ ജില്ലയില്‍ പരീക്ഷ എഴുതുന്നത്. 93 കേന്ദ്രങ്ങളിലായാണ് വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതുന്നത്. ഇതില്‍ 2952 വിദ്യാര്‍ത്ഥികള്‍ പട്ടികവര്‍ഗ്ഗ വിഭാഗക്കാരാണ്. ഇത്തവണ കോവിഡ് കേസുകള്‍ നന്നേ കുറഞ്ഞതും ജില്ലയിലെ പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് കുറഞ്ഞതും വിദ്യാര്‍ഥികള്‍ക്കും ആശ്വാസം നല്‍കുന്നുണ്ട്. ഏപ്രില്‍ 29ന് പരീക്ഷ സമാപിക്കും. മീനങ്ങാടി ഹൈസ്‌കൂളിലാണ് ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതുന്നത്.
ഏറ്റവും കുറവ് അതിരറ്റുകുന്ന് ഹൈസ്‌കൂളിലാണ്.പരീക്ഷയെഴുതുന്ന ഭിന്നശേഷി വിഭാഗം വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ വിജ്ഞാപന പ്രകാരം പരീക്ഷ എഴുതുന്നതിനുള്ള സൗകര്യവും / സ്‌കൂളുകളില്‍ ഒരുക്കിയിട്ടുണ്ട്.
ഇവിടെ മാത്രം 419 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതുന്നത്. ഏറ്റവും കുറവ് അതിരറ്റുകുന്ന് ഹൈസ്‌കൂളിലാണ്. പരീക്ഷയെഴുതുന്ന ഭിന്നശേഷി വിഭാഗം വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ വിജ്ഞാപന പ്രകാരം പരീക്ഷ എഴുതുന്നതിനുള്ള സൗകര്യവും / സ്‌കൂളുകളില്‍ ഒരുക്കിയിട്ടുണ്ട്. ഇന്റര്‍പ്രെട്ടര്‍ എന്നിവരുടെ സേവനവും പരീക്ഷാര്‍ത്ഥികള്‍ക്ക് ഒരിക്കിയിട്ടുണ്ട്. ജില്ലയിലെ 44 ഹൈസ്‌കൂളുകളില്‍ പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ സഹകരണത്തോടെ പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് നേരത്തെ സ്‌പെഷ്യല്‍ പഠന ക്യാമ്പും സംഘടിപ്പിച്ചിരുന്നു. ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ വിജയ ജ്വാല എന്ന പേരില്‍ പഠന ക്യാമ്പ് നേരത്തെ എല്ലാ സ്‌കൂളുകളിലും നടത്തിയിരുന്നു.