മുഖ്യമന്ത്രിയുടെ വിദ്യാര്‍ത്ഥി പ്രതിഭ പുരസ്‌കാരം ലിന്റുവിന്

0

 

ഉന്നത വിദ്യാഭ്യാസ മേഖലയില്‍ മികവ് തെളിയിക്കുന്നവര്‍ക്ക് സംസ്ഥാനത്ത് ആദ്യമായി ഏര്‍പ്പെടുത്തിയ മുഖ്യമന്ത്രിയുടെ വിദ്യാര്‍ത്ഥി പ്രതിഭ പുരസ്‌കാരം തവിഞ്ഞാല്‍ വിമല നഗര്‍ സ്വദേശി ലിന്റു ഇ.ജെക്ക് മുഖ്യമന്ത്രിയുടെ വിദ്യാര്‍ത്ഥി പ്രതിഭ പുരസ്‌കാരം.തലശ്ശേരി ബ്രണ്ണന്‍ കോളേജ് ഓഫ് ടീച്ചര്‍ എജുക്കേഷനിലെ ബി.എഡ് വിദ്യാര്‍ത്ഥിനിയാണ്.തവിഞ്ഞാല്‍ ഇട്ടിയപ്പാറ ജോയി – എല്‍സി ദമ്പതികളുടെ രണ്ടാമത്തെ മകളാണ് ലിന്റു.തിരുവനന്തപുരം കേരള യൂണിവേഴ്‌സിറ്റി സെനറ്റ് ഹാളില്‍ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദുവില്‍ നിന്നും ലിന്റു ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഏറ്റുവാങ്ങി.

കൂത്തുപറമ്പ് നിര്‍മ്മലഗിരി കോളേജില്‍ ബി.എസ്.സി. കെമിസ്ട്രി പഠന കാലത്തെ ലിന്റുവിന്റെ മികവാണ് പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്. മീനങ്ങാടി ബി.എഡ് കോളേജില്‍ അധ്യാപക വിദ്യാര്‍ത്ഥിനിയായ മൂത്ത സഹോദരി ലിനറ്റും കെമിസ്ട്രി വിഷയത്തില്‍ തന്നെയാണ് ബി.എസ്.സി.ബിരുദം മികച്ച രീതിയില്‍ വിജയിച്ചത്. അപ്രതീക്ഷിതമായാണ് പ്രതിഭ പുരസ്‌കാരം ലഭിച്ചതെന്നും നേട്ടത്തില്‍ അഭിമാനമുണ്ടന്നും ലിന്റു പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!