സംസ്ഥാനത്ത് സിറോ സര്‍വേ നടത്താന്‍ സര്‍ക്കാര്‍ തീരുമാനം. എത്ര പേര്‍ക്ക് കോവിഡ് ബാധിച്ചെന്നു കണ്ടെത്തുകയാണു ലക്ഷ്യം. ഗര്‍ഭിണികള്‍, കുട്ടികള്‍, ചേരികളിലും തീരപ്രദേശങ്ങളിലുമുള്ളവര്‍ തുടങ്ങിയവരെ പരിശോധിക്കും. കേന്ദ്രം നടത്തിയ സര്‍വേയില്‍ ജനസംഖ്യയില്‍ വലിയൊരു ഭാഗവും രോഗബാധിതര്‍ ആയിട്ടില്ലെന്നു കണ്ടെത്തിയിരുന്നു.
അതേസമയം, കേരളം കോവിഡ് പ്രതിരോധത്തില്‍ പരാജയമെന്ന വാദം തള്ളി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് രംഗത്തെത്തി. മറ്റേതു സംസ്ഥാനത്തേക്കാളും മികച്ച രീതിയില്‍ രോഗികളെ കണ്ടെത്തുന്നതു കൊണ്ടാണു രോഗബാധിതരുടെ എണ്ണം മറ്റിടങ്ങളേക്കാള്‍ ഉയര്‍ന്നു നില്‍ക്കുന്നതെന്നു മന്ത്രി പറഞ്ഞു. രോഗവ്യാപനം രൂക്ഷമായി തുടരുന്നതിനിടെ സംസ്ഥാനത്തു ഞായറാഴ്ച ലോക്ഡൗണ്‍ പുനഃസ്ഥാപിച്ചു.